---
title: "രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു"
english_title: "Fuel prices increased oct 30"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7926/fuel-prices-increased-oct-30"
published_at: "2021-10-30T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cab4a0b5f6_images - 2021-10-20T091107.244.jpeg"
keywords: []
---

# രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു

> **Lead Summary:** കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

## Article Content

കൊ​ച്ചി: രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

ഇതോടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 108.95 രൂ​പ​യും ഡീ​സ​ലി​ന് 102.80 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.15 രൂ​പ​യും ഡീ​സ​ലി​ന് 104.88 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​നും ഡീ​സ​ലി​നും യ​ഥാ​ക്ര​മം 109.09 രൂ​പ​യും 102.94 രൂ​പ​യു​മാ​ണ്.ഒ​ക്ടോ​ബ​റി​ല്‍ മാ​ത്രം ഡീ​സ​ലി​ന് കൂ​ടി​യ​ത് ഒ​ന്‍​പ​ത് രൂ​പ​യി​ലേ​റെ​യാ​ണ്. പെ​ട്രോ​ളി​ന് ഈ ​മാ​സം മാ​ത്രം ഏ​ഴു രൂ​പ കൂ​ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7926/fuel-prices-increased-oct-30)