---
title: "ഉപയോഗ ശൂന്യമാണെന്ന് കരുതി വലിച്ചെറിയുന്ന തെർമോക്കോളുകൾ നിശാന്തിന് ഉപയോഗപ്പെട്ടേക്കാം"
english_title: "Thermocouples that are thrown away as useless may be useful for Nishant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79328/thermocouples-that-are-thrown-away-as-useless-may-be-useful-for-nishant"
published_at: "2022-11-09T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b437d83e60_Picsart_22-11-09_11-00-50-656.jpg"
keywords: []
---

# ഉപയോഗ ശൂന്യമാണെന്ന് കരുതി വലിച്ചെറിയുന്ന തെർമോക്കോളുകൾ നിശാന്തിന് ഉപയോഗപ്പെട്ടേക്കാം

> **Lead Summary:** ഉപയോഗ ശൂന്യമാണെന്ന് കരുതി പലരും വലിച്ചെറിയുന്ന തെർമോക്കോളുകൾ ഒരുപക്ഷേ അന്നൂർ സ്വദേശിയായ നിശാന്തിന് ഉപയോഗപ്പെട്ടേക്കാം. പാഴ് മുളം തണ്ടിൽ നിന്നുമാണ് വേണുദാനം ഒഴുകിയെത്തുന്ന ഓടകുഴലായി രൂപാന്തരപ്പെടുന്നത് എന്നു പറയുന്നതുപോലെ ഇത്തരം പാഴ് വസ്തുക്കൾ ഇദ്ദേഹത്തിന്റെ കയ്യിലെത്തുമ്പോൾ അത് മനോഹരങ്ങളായ ബോട്ടിൽ ആർട്ട് കലാരൂപങ്ങളായി രൂപാന്തരപ്പെടുന്നു.

## Article Content

ഉപയോഗ ശൂന്യമാണെന്ന് കരുതി പലരും വലിച്ചെറിയുന്ന തെർമോക്കോളുകൾ ഒരുപക്ഷേ അന്നൂർ സ്വദേശിയായ നിശാന്തിന് ഉപയോഗപ്പെട്ടേക്കാം. പാഴ് മുളം തണ്ടിൽ നിന്നുമാണ് വേണുദാനം ഒഴുകിയെത്തുന്ന ഓടകുഴലായി രൂപാന്തരപ്പെടുന്നത് എന്നു പറയുന്നതുപോലെ ഇത്തരം പാഴ് വസ്തുക്കൾ ഇദ്ദേഹത്തിന്റെ കയ്യിലെത്തുമ്പോൾ അത് മനോഹരങ്ങളായ ബോട്ടിൽ ആർട്ട് കലാരൂപങ്ങളായി രൂപാന്തരപ്പെടുന്നു.

ബോട്ടിൽ ആർട്ട് കലാരംഗത്ത് തങ്ങളുടെതായ സംഭാവനകൾ നൽകി പേരിടത്ത് ഒട്ടനവധി കലാകാരന്മാർ നമുക്കിടയിലുണ്ട്. എന്നാൽ അവരിൽ നിന്നും തികച്ചും വ്യത്യസ്തനായിരിക്കുകയാണ് പയ്യന്നൂർ അന്നൂർ സ്വദേശിയായ കെ വി നിശാന്ത്‌. മറ്റുള്ള കലാകാരന്മാർ ബോട്ടിലുകളിൽ ബോട്ടിലിനുള്ളിൽ രചന നടത്തുമ്പോൾ ശില്പ രൂപങ്ങളാണ് ഇദ്ദേഹം ബോട്ടിലിൽ നിർമ്മിക്കുന്നത്. ഇവയിൽ അധികവും ഉത്തരമലബാറിന്റെ തനത് കലാരൂപമായ തെയ്യങ്ങളാണ്.

ശില്പ രചനയിലൂടെ ഉപജീവന മാർഗ്ഗം തേടുന്ന നിശാന്ത് ശില്പനിർമ്മാണത്തിൽ കാട്ടുന്ന ഗൗരവവും, സൂക്ഷ്മതയും, കലാ നൈപുണ്യവും ബോട്ടിൽ ആർട്ട് നിർമ്മാണ രംഗത്തും വെച്ചു പുലർത്തുന്നു. തെർമോക്കോള്‍ ആണ് ഇദ്ദേഹം ശില്പ നിർമാണത്തിനായി ഉപയോഗിച്ചു പോകുന്നത്. ആദ്യം തെർമോക്കോളിൽ ശില്പങ്ങൾ നിർമ്മിച്ച ശേഷം അതിൽ ആവശ്യമായ ചായം പൂശുന്നു. തുടർന്ന് ഓരോ കണികകളായി അടർത്തിയെടുത്ത് ഈർക്കിൽ കൊണ്ട് കുത്തിയെടുത്ത് പശ ഉപയോഗിച്ച് കുപ്പികൾക്കുള്ളിൽ സ്ഥാപിക്കുന്നു.

പലതുള്ളി പെരുവെള്ളം എന്നു പറയുന്നതുപോലെ ഇത്തരം തെർമോകോൾ കണികകൾ ബോട്ടിലിനുള്ളിൽ ഒത്തുചേരുമ്പോൾ അവ ജീവൻ തുടിക്കുന്ന പ്രതിമകളായി രൂപാന്തരപ്പെടുന്നു. ഓരോ വർണ്ണങ്ങൾ അടങ്ങിയ കണികകളും വളരെ സൂക്ഷ്മമായി വേണം ബോട്ടിനുള്ളിൽ ചേർത്ത് വെക്കേണ്ടത്. ഇത്തരത്തിൽ നിരവധി കലാരൂപങ്ങളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഉള്ളത്.

ചെറിയൊരു തെറ്റ് സംഭവിച്ചാൽ പോലും അത് ശില്പത്തിന്റെ ആകാരഭംഗിയെ സാരമായി ബാധിക്കും എന്നുള്ളതിനാൽ നിർമ്മാണ പ്രവർത്തി വളരെയേറെ സങ്കീർണമാണ്. ഈ മേഖലയിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നുള്ള കൂട്ടുകാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇത്തരം ഒരു പരീക്ഷണത്തിന് ഒരുങ്ങിയത്. ബോട്ടിൽ ആർട്ടിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്തിയ നിഷാന്തിന് വേൾഡ് റെക്കോർഡ് അടക്കമുള്ള നിരവധി ആണ് ഇതിനോടൊപ്പം തന്നെ ലഭിച്ചിട്ടുള്ളത്.

ആദ്യമാദ്യം വളരെ സമയമെടുത്ത് ചെയ്തിരുന്ന ആർട്ട് വർക്കുകൾ ഇപ്പോൾ വളരെ നിഷ്പ്രയാസം തയ്യാറാക്കിപോരുന്നുണ്ട്. നാരായണന്റെയും യശോദയുടെയും മകനാണ് നിശാന്ത്‌. ഭാര്യയായ അശ്വതിയോടും, മകനായ അഭിനന്ദിനോടും കൂടെ അന്നൂരിലെ സ്വഗൃഹത്തിൽ താമസിച്ചു വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79328/thermocouples-that-are-thrown-away-as-useless-may-be-useful-for-nishant)