---
title: "ചിറ്റാരിപ്പറമ്പ് അരീക്കരയിൽ കുളം, റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Pond and road inaugurated at Chitariparam Arikara."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79347/pond-and-road-inaugurated-at-chitariparam-arikara"
published_at: "2022-11-09T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b52b6ae632_Picsart_22-11-09_11-09-18-083.jpg"
keywords: []
---

# ചിറ്റാരിപ്പറമ്പ് അരീക്കരയിൽ കുളം, റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ചിറ്റാരിപ്പറമ്പ്** : പഞ്ചായത്തിലെ പത്താം വാർഡ് അരീക്കരയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അരീക്കര കുളം, റോഡ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു.

## Article Content

**ചിറ്റാരിപ്പറമ്പ്** : പഞ്ചായത്തിലെ പത്താം വാർഡ് അരീക്കരയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച അരീക്കര കുളം, റോഡ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു.

ചിറ്റാരിപ്പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ബാലൻ അധ്യക്ഷനായി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ചാണ് 180 മീറ്റർ കോൺക്രീറ്റ് റോഡ് നിർമ്മിച്ചത്. ചടങ്ങിൽ വൈസ് പ്രസിഡണ്ട് സിജ രാജീവൻ സ്വാഗതം പറഞ്ഞു. ടി.പവിത്രൻ ,എം.പ്രസന്നൻ , ഇ.വിജയൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79347/pond-and-road-inaugurated-at-chitariparam-arikara)