---
title: "വേദനയായി റഷീദയുടെ മരണം, അപകടമുണ്ടായത് വീട്ടിൽ മക്കളെ കാണാൻ പോകും വഴി"
english_title: "A woman died in an accident in  aMuringodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79369/a-woman-died-in-an--accident-in-muringodi"
published_at: "2022-11-09T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b6f980052c_IMG-20221109-WA0148.jpg"
keywords: []
---

# വേദനയായി റഷീദയുടെ മരണം, അപകടമുണ്ടായത് വീട്ടിൽ മക്കളെ കാണാൻ പോകും വഴി

> **Lead Summary:** പേരാവൂർ : വീട്ടിൽ മക്കളുടെ അടുത്തേക്ക് പോകും വഴി യുവതിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. മുരിങ്ങോടി മനോജ് റോഡിൽ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

## Article Content

പേരാവൂർ : വീട്ടിൽ മക്കളുടെ അടുത്തേക്ക് പോകും വഴി യുവതിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. മുരിങ്ങോടി മനോജ് റോഡിൽ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

ശ്രീശങ്കരാചര്യ കമ്പ്യൂട്ടർ സെന്ററിൽ ജീവനക്കാരി ആയിരുന്നു. ബുധനാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു മുരിങ്ങോടിയിൽ അപകടമുണ്ടായത്. നാട്ടുകാർ പേരാവൂരിലെ സൈറസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.തൊണ്ടിയിൽ വ്യാപാരിയാണ് റഷീദയുടെ ഭർത്താവ് സജീർ. .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79369/a-woman-died-in-an--accident-in-muringodi)