---
title: "മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്‍റെ മതിലില്‍ ഇടിച്ച്‌ തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79461/died"
published_at: "2022-11-10T06:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c49643c139_Screenshot_20221110-061406_Dailyhunt.jpg"
keywords: []
---

# മലപ്പുറത്ത് നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്‍റെ മതിലില്‍ ഇടിച്ച്‌ തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **മലപ്പുറം: **കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് ആണ് മരിച്ചത്.

## Article Content

**മലപ്പുറം: **കല്‍പകഞ്ചേരിയില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ വീടിന്റെ മതിലില്‍ ഇടിച്ച്‌ വിദ്യാര്‍ഥി മരിച്ചു.ഇരിങ്ങാവൂര്‍ തങ്ങള്‍പ്പടി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും തിരുവനന്തപുരം സ്വദേശിയുമായ വെള്ളപ്പടി കൃഷ്ണകുമാറിന്റെ മകന്‍ അഭിഷേക് ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കല്‍പകഞ്ചേരി ജി വി എച്ച്‌ എസ് സ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയായ അഭിഷേക് സ്‌കൂള്‍ കഴിഞ്ഞ് വന്ന ശേഷം കളിക്കാന്‍ പോകുന്നതിനിടെ പാറമ്മലങ്ങാടി ജപ്പാന്‍പടി ഇറക്കത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍ മതിലില്‍ ഇടിച്ചു തെറിച്ചുവീണാണ് അപകടമുണ്ടായത്. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ഗവ. ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: വിജയലക്ഷ്മി. സഹോദരി : അക്ഷയ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79461/died)