---
title: "കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉടന്‍; മേയര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍"
english_title: "Meyerarya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79462/meyerarya"
published_at: "2022-11-10T06:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c4c2bcb523_Screenshot_20221110-062538_Dailyhunt.jpg"
keywords: []
---

# കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഉടന്‍; മേയര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതിയില്‍

> **Lead Summary:** **തിരുവനന്തപുരം: **കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റ മൊഴി മാത്രമാണ് ഇനി എടുക്കാനുള്ളത്. ആനാവൂര്‍ നാഗപ്പന്റ മൊഴി കൂടി രേഖപ്പെടുത്തി കഴിഞ്ഞാല്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്ത് തുടരന്വേഷണം വേണമോ എന്ന് തീരുമാനിക്കുക. കത്ത് വ്യാജമായി നിര്‍മ്മിച്ചതെന്നാണ് മേയര്‍ ആര്യാരാജേന്ദ്രനും ഓഫീസിലെ ജീവനക്കാരും മൊഴി നല്‍കിയത്.

## Article Content

**തിരുവനന്തപുരം: **കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റ മൊഴി മാത്രമാണ് ഇനി എടുക്കാനുള്ളത്. ആനാവൂര്‍ നാഗപ്പന്റ മൊഴി കൂടി രേഖപ്പെടുത്തി കഴിഞ്ഞാല്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്ത് തുടരന്വേഷണം വേണമോ എന്ന് തീരുമാനിക്കുക. കത്ത് വ്യാജമായി നിര്‍മ്മിച്ചതെന്നാണ് മേയര്‍ ആര്യാരാജേന്ദ്രനും ഓഫീസിലെ ജീവനക്കാരും മൊഴി നല്‍കിയത്.

വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത ഈ മൊഴികളിലുണ്ട്. അതേസമയം, ഇന്നും നഗരസഭയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. തിരുവനന്തപുരം മേയര്‍ ആര്യരാജേന്ദ്രനെതിരായ കത്ത് വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നാണ് ആവശ്യം. കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ജി.എസ് ശ്രീകുമാറാണ് ഹരജി നല്‍കിയത്. ജോലി മറിച്ചുനല്‍കാന്‍ ശ്രമിച്ച മേയര്‍ സ്വജനപക്ഷപാതം കാണിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ ഉണ്ട്. മേയറുടെ കത്തിനൊപ്പം എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തും വിശദമായി അന്വേഷിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79462/meyerarya)