---
title: "എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്നു പരിഗണിക്കും"
english_title: "Eldosekunnapalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79466/eldosekunnapalli"
published_at: "2022-11-10T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c59387a9db_Screenshot_20221110-072131_Dailyhunt.jpg"
keywords: []
---

# എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഇന്നു പരിഗണിക്കും

> **Lead Summary:** **കൊച്ചി: **ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് സര്‍ക്കാരിന്‍റെ ആവശ്യം.

## Article Content

**കൊച്ചി: **ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. എല്‍ദോസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് സര്‍ക്കാരിന്‍റെ ആവശ്യം.

കഴിഞ്ഞ തവണ ഹരജി പരിഗണിച്ച കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് എല്‍ദോസിന് നിര്‍ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദേശപ്രകാരം കൃത്യമായി ചോദ്യം ചെയ്യലിനെത്തിയിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എല്‍ദോസ് കോടതിയെ അറിയിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹരജിയില്‍ വാദം കേള്‍ക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79466/eldosekunnapalli)