---
title: "വരുന്നു തളിപ്പറമ്പിൽ ഷീ ലോഡ്ജ്"
english_title: "Shelodge "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79545/shelodge"
published_at: "2022-11-10T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cc9967447c_images_(12).jpeg"
keywords: []
---

# വരുന്നു തളിപ്പറമ്പിൽ ഷീ ലോഡ്ജ്

> **Lead Summary:**  രാത്രി കാലങ്ങളിൽ തളിപ്പറമ്പിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത ഇടമൊരുക്കാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജ് ഒരുക്കുന്നു. കരിമ്പത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലാണ് 1.5 കോടി രൂപ ചെലവിൽ ഷീ ലോഡ്ജ് പണിയുക. വിവിധ ഭാഗങ്ങളിൽ നിന്ന് തളിപ്പറമ്പ് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

## Article Content

 രാത്രി കാലങ്ങളിൽ തളിപ്പറമ്പിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത ഇടമൊരുക്കാൻ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജ് ഒരുക്കുന്നു. കരിമ്പത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിലാണ് 1.5 കോടി രൂപ ചെലവിൽ ഷീ ലോഡ്ജ് പണിയുക. വിവിധ ഭാഗങ്ങളിൽ നിന്ന് തളിപ്പറമ്പ് നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.

ലോഡ്ജ് ഒരുങ്ങിയാൽ ദൂരെ നിന്നും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് തുണയാകും. ചുരുങ്ങിയ നിരക്ക് മാത്രമാണ് ഈടാക്കുക. 3200 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ ശുചി മുറി അടക്കമുള്ള മുറികൾ, ഡോർമെറ്ററി, അടുക്കള, റിസപ്ഷൻ, വായനമുറി, ഡൈനിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. ഇതിന്റെ ടെൻഡർ നടപടി പൂർത്തിയായി. ഉടൻ നിർമ്മാണം ആരംഭിക്കുമെന്ന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ പറഞ്ഞു. പ്രവൃത്തി പൂർത്തിയായാൽ കുടുംബശ്രീക്കായിരിക്കും നടത്തിപ്പ് ചുമതല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79545/shelodge)