---
title: "പയ്യന്നൂരിൽ എക്സൈസിന്റെ വൻകഞ്ചാവ് വേട്ട"
english_title: "Big ganja hunt by Excise in Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79546/big-ganja-hunt-by-excise-in-payyannur"
published_at: "2022-11-10T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ccb63de91d_Picsart_22-11-10_15-28-20-153.jpg"
keywords: []
---

# പയ്യന്നൂരിൽ എക്സൈസിന്റെ വൻകഞ്ചാവ് വേട്ട

> **Lead Summary:** **പയ്യന്നൂർ : **1.310 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി എക്‌സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി എസ് നാജിമുൽ എന്നയാളെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം പയ്യന്നൂർ -കോറോം റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. 1.310 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി എസ് നാജിമുൽ എന്നയാളെ എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

## Article Content

**പയ്യന്നൂർ : **1.310 കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി എക്‌സൈസ് പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി എസ് നാജിമുൽ എന്നയാളെയാണ് പയ്യന്നൂർ റേഞ്ച് എക്സൈസ് സംഘം പയ്യന്നൂർ -കോറോം റോഡിൽ വച്ച് അറസ്റ്റ് ചെയ്തത്. 1.310 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി എസ് നാജിമുൽ എന്നയാളെ എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

പയ്യന്നൂർ പ്രദേശത്തെ യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണിയാൾ. ദിവസങ്ങളോളം നടത്തിയ നിരീക്ഷത്തിനോടുവിലാണ് ഇയാളെ രാത്രിയിൽ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ എൻ വൈശാഖിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ,പി എം കെ സജിത്ത് കുമാർ സിവിൽ എക്സൈസ് ഓഫിസർമാരായവിനോദ്, സനേഷ്,ഡ്രൈവർ പ്രതീപൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79546/big-ganja-hunt-by-excise-in-payyannur)