---
title: "പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു"
english_title: "Payyannur sub district Youth Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79563/payyannur-sub-district-youth-festival"
published_at: "2022-11-10T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cdd106dc8d_Picsart_22-11-10_16-38-42-870.jpg"
keywords: []
---

# പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു

> **Lead Summary:** **പയ്യന്നൂർ** : വെള്ളൂർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയായ 'നീർമാതളത്തിൽ ' പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു.

## Article Content

**പയ്യന്നൂർ** : വെള്ളൂർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രധാന വേദിയായ 'നീർമാതളത്തിൽ ' പയ്യന്നൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം ടി ഐ മധുസൂദനൻ എം എൽ എ നിർവഹിച്ചു.

പയ്യന്നൂർ നഗരസഭാ ചെയർമാൻ ശ്രീമതി ലളിത കെ വി ചടങ്ങിന് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി 'ന്നാ താൻ കേസുകൊട് 'ഫെയിം  പി.പി. കുഞ്ഞികൃഷ്ണൻ സംബന്ധിച്ചു.

കലോത്സവ സംഘാടക സമിതി ജനറൽ കൺവീനർ കെ കെ വസുമതി,രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈമ വിതുടങ്ങിയവർ സംബന്ധിച്ചു. 

സ്കൂളുകളുടെ എണ്ണം കൊണ്ട് കണ്ണൂർ ജില്ലയിലെ വലിയ ഉപജില്ലകളിലൊന്നാണ് പയ്യന്നൂർ. 13 വരെയാണ് വെള്ളൂർ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ച് ഉപജില്ലാ സ്കൂൾ യുവജനോത്സവം നടക്കുന്നത്.

102 സ്കൂളുകളിൽ നിന്നുമുള്ള 5000 ത്തോളം വിദ്യാർത്ഥികൾ കലോത്സവ വേദികളിൽ മാറ്റുരയ്ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79563/payyannur-sub-district-youth-festival)