---
title: "തലശ്ശേരി കലാപത്തിൽ സംഘപരിവാറിന് കെ സുധാകരന്റെ പിന്തുണ; എംവി ​ഗോവിന്ദൻ"
english_title: "K Sudhakaran's support to Sangh Parivar in Thalassery riots; MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79572/k-sudhakarans-support-to-sangh-parivar-in-thalassery-riots-mv-govindan"
published_at: "2022-11-10T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ce383a07b2_Screenshot_2022-11-10-16-35-53-05_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരി കലാപത്തിൽ സംഘപരിവാറിന് കെ സുധാകരന്റെ പിന്തുണ; എംവി ​ഗോവിന്ദൻ

> **Lead Summary:** **കണ്ണൂർ** : ആർഎസ്എസ് ശാഖയെ സഹായിച്ചിട്ടുണ്ടെന്ന കെ സുധാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് സുധാകരൻ സംഘപരിവാറിനെ സഹായിച്ചതാണ് പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് എംവി​ ​ഗോവിന്ദൻ ആരോപിച്ചു. കലാപകാരികളെ സഹായിക്കാനും പിന്തുണയ്ക്കാനുമാണ് ആളെ അയച്ചത് .ഇതിൽ ലീഗിന് എങ്ങനെയാണ് പിന്തുണക്കാനാക്കുക.

## Article Content

**കണ്ണൂർ** : ആർഎസ്എസ് ശാഖയെ സഹായിച്ചിട്ടുണ്ടെന്ന കെ സുധാകരന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തലശ്ശേരി കലാപവുമായി ബന്ധപ്പെട്ട് സുധാകരൻ സംഘപരിവാറിനെ സഹായിച്ചതാണ് പരാമർശത്തിലൂടെ വ്യക്തമാകുന്നതെന്ന് എംവി​ ​ഗോവിന്ദൻ ആരോപിച്ചു. കലാപകാരികളെ സഹായിക്കാനും പിന്തുണയ്ക്കാനുമാണ് ആളെ അയച്ചത് .ഇതിൽ ലീഗിന് എങ്ങനെയാണ് പിന്തുണക്കാനാക്കുക.

വിഷയം വളരെ ​ഗൗരവത്തോടെ കാണേണ്ടത് ആണെന്നും ഇങ്ങനെ ഒരാളെ മുൻ നിർത്തികോൺ​ഗ്രസ് എങ്ങനെ മുന്നോട്ട് പോകുമെന്നും ​എംവി ​ഗോവിന്ദൻ. സന്ദീപാനന്ദ​ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. പ്രതികളെ ഉടൻ തന്നെ പിടികൂടാനാകും. ആശ്രമം കത്തിച്ചത് ആസൂത്രിതമായി ആണെന്ന് അന്നും ഇന്നും പകൽ പോലെ വ്യക്തമാണ്.

എകെജി സെന്റർ ആക്രമിച്ചത് ഇപി ജയരാജൻ ആണ് എന്ന് പറയുന്നത് പോലെയാണ് സന്തീപാനന്ദ​ഗിരി തന്നെയാണ് ആ ആശ്രമം കത്തിച്ചത് എന്ന് പറയുന്നത് .ഇതെല്ലാം ഫാസിസ്റ്റു രീതിയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.മേയർ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിഷയത്തിൽ മേയർ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് ​ഗവർണർമാർ ശ്രമിക്കുന്നതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.ബിജെപി ഭരണത്തിൽ ഇല്ലാത്ത ഇടത്താണ് ഈ ശ്രമം .വിഷയം ദേശീയ പ്രശ്നമായി തന്നെ ചർച്ച ചെയ്യണമെന്നും എംവി ​ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79572/k-sudhakarans-support-to-sangh-parivar-in-thalassery-riots-mv-govindan)