---
title: "ഇരിട്ടി ഉപജില്ലാ കായികമേളയിൽ തൊണ്ടിയിൽ സ്കൂളിന് സ്വർണ്ണത്തിളക്കം"
english_title: "Thondyil school shines gold in Iritty Upazila sports fair."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79573/thondyil-school-shines-gold-in-iritty-upazila-sports-fair"
published_at: "2022-11-10T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ce3c1077a2_Picsart_22-11-10_17-10-11-319.jpg"
keywords: []
---

# ഇരിട്ടി ഉപജില്ലാ കായികമേളയിൽ തൊണ്ടിയിൽ സ്കൂളിന് സ്വർണ്ണത്തിളക്കം

> **Lead Summary:** **പേരാവൂർ** : സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ തൊണ്ടിയിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലചാമ്പ്യൻ ഷിപ്പിൽ സെന്റ് ജോസഫ് എച്ച് എസ് എസ് +1 വിദ്യാർത്ഥി തോംസൺ ജോൺ ഷോട്ട്പുട്ട്, ഡിസ്ക് ത്രോ ഇനത്തിൽ ഇരട്ട സ്വർണം നേടി.

## Article Content

**പേരാവൂർ** : സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ തൊണ്ടിയിൽ വച്ച് നടന്ന ഇരിട്ടി ഉപജില്ലചാമ്പ്യൻ ഷിപ്പിൽ സെന്റ് ജോസഫ് എച്ച് എസ് എസ് +1 വിദ്യാർത്ഥി തോംസൺ ജോൺ ഷോട്ട്പുട്ട്, ഡിസ്ക് ത്രോ ഇനത്തിൽ ഇരട്ട സ്വർണം നേടി.

കണ്ണൂർവെച്ചു നടക്കുന്ന ജില്ലാ ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി. നാളെ നടക്കുന്ന ഹാമർ ത്രോയിൽ സ്വർണ്ണം നേടി ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാനുള്ള ഒരുക്കത്തിൽ ആണ് തോംസൺ വിലങ്ങാട് മണിമലയിൽ ജോണി, ബിൻസി ദമ്പതികളുടെ മകൻ ആണ്‌.

സബ്ബ്ജൂനിയർ ഗേൾസ് ഡിസ്‌കസ് ത്രോ ആൻ ട്രീസ ജോളിക്ക്‌ ഗോൾഡ് മെഡൽ കരസ്ഥമായി സെന്റ് ജോൺസ് യു പി സ്കൂൾ 7ആം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ്. ഓടൻതോട് എടത്താഴെ ജോളി,അനു ദമ്പതികളുടെ മകൾ ആണ്.

 എച്ച് എസ് എസ് വിഭാഗം ജമ്പിന് സ്വർണം കരസ്ഥമാക്കി പ്ലസ് വൺ വിദ്യാർത്ഥി ആൽബിൻ പോൾ. മേൽമുരിങ്ങോടി മുണ്ടാടാൻ സിബി, നിമിഷാ ദമ്പതികളുടെ മകൻ ആണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79573/thondyil-school-shines-gold-in-iritty-upazila-sports-fair)