---
title: "ശാസ്ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ജല വിഭവ മന്ത്രി"
english_title: "Minister of Water Resources said that through scientific farming system, great changes will be made in the agricultural"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79575/minister-of-water-resources-said-that-through-scientific-farming-system-great-changes-will-be-made-in-the-agricultural"
published_at: "2022-11-10T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ce7fa91b3a_Picsart_22-11-10_17-27-42-479.jpg"
keywords: []
---

# ശാസ്ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ജല വിഭവ മന്ത്രി

> **Lead Summary:** **കൽപ്പറ്റ** : ശാസ്ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കൽപ്പറ്റ എം.ജി.റ്റി ഹാളിൽ സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

## Article Content

**കൽപ്പറ്റ** : ശാസ്ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ജല വിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കൽപ്പറ്റ എം.ജി.റ്റി ഹാളിൽ സൗത്ത് ഇന്ത്യൻ കോഫി ഗ്രോവേഴ്സ് അസോസിയേഷൻ വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കെ.എം. മാണി ഊർജ്ജിത ജലസേചന പദ്ധതി നടപ്പിലാക്കുന്നതോടെ കർഷിക മേഖലയിൽ ജലസേചനത്തിലൂടെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

1245 കോടി രൂപയുടെ വെള്ള പദ്ധതിക്ക് വയനാട്ടിൽ ഭരണാനുമതി നൽകി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

കാപ്പി കർഷകനായ സന്തോഷ് മാട്ടേൽ, പാരമ്പര്യ നെൽകർഷകനായ ചെറുവയൽ രാമൻ എന്നിവർക്ക് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ നൽകുന്ന പ്രഥമ കിസാൻ പ്രേരക് പുരസ്കാരം ചടങ്ങിൽ മന്ത്രി സമ്മാനിച്ചു. കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഫി ബോർഡ് മെമ്പർ സുരേഷ് അരി മുണ്ട, ടീ ബോർഡ് മെമ്പർ ഇ.പി.ശിവദാസൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. കൂട്ടാ റ ദാമോദരൻ, ടി.എസ് .ജോർജ്, അഡ്വ. ഖാലിദ് രാജ് എന്നിവർ സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79575/minister-of-water-resources-said-that-through-scientific-farming-system-great-changes-will-be-made-in-the-agricultural)