---
title: "എംഡിഎംഎയുമായി 19കാരി  ഉൾപ്പെടെ 3 പേർ പിടിയിൽ  "
english_title: "  MDMA arrest in Alappuzha "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79650/mdma-arrest-in-alappuzha"
published_at: "2022-11-11T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dd14a813f3_md.jpg"
keywords: []
---

# എംഡിഎംഎയുമായി 19കാരി  ഉൾപ്പെടെ 3 പേർ പിടിയിൽ  

> **Lead Summary:** ആലപ്പുഴ: വിൽപനയ്ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ ആലപ്പുഴയിൽ അറസ്റ്റുചെയ്തു. കണ്ണൂർ കൊളവല്ലൂർ കുന്നോത്ത് പറമ്പ് കുണ്ടൻചാലിൽ ഹൃദ്യ , ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ ആൽബിൻ , കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ എന്നിവരാണു പിടിയിലായത്.

## Article Content

ആലപ്പുഴ: വിൽപനയ്ക്കെത്തിച്ച 11 ഗ്രാം എംഡിഎംഎയുമായി മൂന്നുപേരെ ആലപ്പുഴയിൽ അറസ്റ്റുചെയ്തു. കണ്ണൂർ കൊളവല്ലൂർ കുന്നോത്ത് പറമ്പ് കുണ്ടൻചാലിൽ ഹൃദ്യ , ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ ആൽബിൻ , കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ എന്നിവരാണു പിടിയിലായത്.

ഇന്നലെ പുലർച്ചെ 5ന് കളർകോട് ബൈപാസിനു സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൗത്ത് എസ്എച്ച്ഒ എസ്.അരുണും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡിവൈഎസ്പി സ്ക്വാഡും ചേർന്നു നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കൈ കാണിച്ചിട്ടും നിർത്താതെപോയ ഇവരുടെ കാർ സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ചുനിൽക്കുകയായിരുന്നു.

ഓടിമാറിയതിനാലാണ് പൊലീസുകാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. വാഹനം അപകടത്തിൽപെട്ടതോടെ സംഭവസ്ഥലത്തുനിന്നു കടക്കാൻ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ കാറിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79650/mdma-arrest-in-alappuzha)