---
title: "ഉപജില്ലാ സ്കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി മണത്തണ"
english_title: "School Art Festival ready to arrive Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79696/school-art-festival-ready-to-arrive-manathana"
published_at: "2022-11-11T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636dffd1d7023_Picsart_22-11-11_13-20-56-681.jpg"
keywords: []
---

# ഉപജില്ലാ സ്കൂൾ കലോത്സവത്തെ വരവേൽക്കാനൊരുങ്ങി മണത്തണ

> **Lead Summary:** **മണത്തണ** : ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് ഒരുങ്ങി മണത്തണ ജിഎച്ച്എസ്എസ്. നവംബർ 14 മുതൽ 18 വരെയാണ് കലോത്സവം. പരിപാടി വിജയിപ്പിക്കുന്നതിനുള്ള സജീവ പ്രവർത്തനങ്ങളിലാണ് സംഘാടക സമിതി. അധ്യാപകരും പി ടി എ പ്രതിനിധികളും ജനപ്രതിനിധികളും രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തകരും കലോത്സവം വിജയിപ്പിക്കുന്നതിനായി രംഗത്തുണ്ട്.

## Article Content

**മണത്തണ** : ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് ഒരുങ്ങി മണത്തണ ജിഎച്ച്എസ്എസ്. നവംബർ 14 മുതൽ 18 വരെയാണ് കലോത്സവം. പരിപാടി വിജയിപ്പിക്കുന്നതിനുള്ള സജീവ പ്രവർത്തനങ്ങളിലാണ് സംഘാടക സമിതി. അധ്യാപകരും പി ടി എ പ്രതിനിധികളും ജനപ്രതിനിധികളും രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തകരും കലോത്സവം വിജയിപ്പിക്കുന്നതിനായി രംഗത്തുണ്ട്.

കലോത്സവത്തിന് മുന്നോടിയായി ടൗൺ ശുചീകരിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി, യൂത്ത് -വനിതാ വിംഗ്, ഡ്രൈവർമാർ എന്നിവർ ചേർന്നാണ് ടൗൺ ശുചീകരിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു.

മെമ്പർമാരായ യു വി അനിൽകുമാർ, ബേബി സോജ എന്നിവരും കെ സി പ്രവീൺ, കെ രാജൻ, ബിന്ദു സോമൻ തുടങ്ങിയവരും സംബന്ധിച്ചു. കലോത്സവത്തിന്റെ സന്ദേശവുമായി മണത്തണയിൽ വിളംബര ഘോഷയാത്ര നടത്തി. സ്കൂൾ പരിസരത്ത് നിന്ന് വാദ്യമേളങ്ങളോടെയാണ് ഘോഷയാത്ര നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79696/school-art-festival-ready-to-arrive-manathana)