---
title: "കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നത് മാധ്യമങ്ങൾ - ജഡ്ജി ആർ.എൽ. ബൈജു"
english_title: "Media exposes crimes - Judge R.L. Baiju"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79728/media-exposes-crimes-judge-rl-baiju"
published_at: "2022-11-11T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e1fa5ed231_Picsart_22-11-11_15-35-27-384.jpg"
keywords: []
---

# കുറ്റകൃത്യങ്ങൾ പുറത്തുകൊണ്ടുവരുന്നത് മാധ്യമങ്ങൾ - ജഡ്ജി ആർ.എൽ. ബൈജു

> **Lead Summary:**  സമൂഹത്തിൽ നടന്ന ചില ആരുമറിയാത്ത കുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നത് മാധ്യമങ്ങളാണെന്ന് ലേബർ കോർട്ട് ജില്ലാ ജഡ്ജി ആർ.എൽ. ബൈജു അഭിപ്രായപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവ ചേർന്ന് നടത്തിയ ‘നിയമങ്ങളും മാധ്യമങ്ങളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

 സമൂഹത്തിൽ നടന്ന ചില ആരുമറിയാത്ത കുറ്റകൃത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നത് മാധ്യമങ്ങളാണെന്ന് ലേബർ കോർട്ട് ജില്ലാ ജഡ്ജി ആർ.എൽ. ബൈജു അഭിപ്രായപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി എന്നിവ ചേർന്ന് നടത്തിയ ‘നിയമങ്ങളും മാധ്യമങ്ങളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ കോടതി ഏതെന്നും അവയുടെ റാങ്ക് സംവിധാനമെന്തെന്നും തിരിച്ചറിയുന്നതു മുതൽ മാധ്യമപ്രവർത്തകർ നിയമറിപ്പോർട്ടിങ്ങിൽ ഒട്ടേറെ കാര്യങ്ങൾ അടിസ്ഥാനപരമായി തിരിച്ചറിയണം. ചില കേസുകളിൽ മാധ്യമപ്രവർത്തകർ ചില നിഷ്ഠകൾ പാലിച്ചില്ലെങ്കിൽ ദുരന്തങ്ങൾവരെ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിൽ പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ കൂടുതൽ ശ്രദ്ധപതിപ്പിക്കണമെന്ന് നിയമങ്ങളും മാധ്യമങ്ങളുമെന്ന വിഷയാവതരണം നടത്തി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കോഴിക്കോട് സബ് ജഡ്ജി എം.പി. ഷൈജൽ ചൂണ്ടിക്കാട്ടി. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി.

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സബ് ജഡ്ജി വിൻസി പീറ്റർ മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് സെക്രട്ടറി കെ. വിജേഷ്, കബീർ കണ്ണാടിപ്പറമ്പ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79728/media-exposes-crimes-judge-rl-baiju)