---
title: "ഇരിട്ടി ഉപജില്ലാ കേരള സ്കൂൾ കായികമേള നാളെ സമാപിക്കും"
english_title: "Iritty subdistrict Kerala School Sports Fair will conclude tomorrow."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79745/iritty-subdistrict-kerala-school-sports-fair-will-conclude-tomorrow"
published_at: "2022-11-11T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e4743655c5_Picsart_22-11-11_18-24-53-034.jpg"
keywords: []
---

# ഇരിട്ടി ഉപജില്ലാ കേരള സ്കൂൾ കായികമേള നാളെ സമാപിക്കും

> **Lead Summary:** **പേരാവൂർ :** ഇരിട്ടി ഉപജില്ലാ കേരള സ്കൂൾ കായികമേളയുടെ രണ്ടാം ദിവസം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കായിക മത്സരങ്ങളുടെ രണ്ടാം ദിവസം സമാപിക്കുമ്പോൾ 14 സ്വർണവും 14 വെള്ളിയും 11 വെങ്കലവും കരസ്ഥമാക്കി 140 പോയിന്റുകളോടെ സെന്റ് ജോസഫ് ഹൈസ്കൂൾ പേരാവൂർ മുന്നിട്ടുനിൽക്കുന്നു.

## Article Content

**പേരാവൂർ :** ഇരിട്ടി ഉപജില്ലാ കേരള സ്കൂൾ കായികമേളയുടെ രണ്ടാം ദിവസം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടുന്ന കായിക മത്സരങ്ങളുടെ രണ്ടാം ദിവസം സമാപിക്കുമ്പോൾ 14 സ്വർണവും 14 വെള്ളിയും 11 വെങ്കലവും കരസ്ഥമാക്കി 140 പോയിന്റുകളോടെ സെന്റ് ജോസഫ് ഹൈസ്കൂൾ പേരാവൂർ മുന്നിട്ടുനിൽക്കുന്നു.

11 സ്വർണവും 10 വെള്ളിയും 9 വെങ്കലവും നേടി സെന്റ് ജോസഫ് ഹൈസ്കൂൾ കുന്നോത്ത് രണ്ടാം സ്ഥാനത്തും, 7 സ്വർണവും 12 വെള്ളിയും 8 വെങ്കലവും നേടി 93 പോയിന്റുകളോടെ കൊട്ടിയൂർ ഐ ജെ എം എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും നിൽക്കുന്നു.

കേളകം സെന്റ് തോമസ് ഹൈസ്കൂളിന് 83 പോയിന്റും, ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ആറളം 38, ജിഎച്ച്എസ്എസ് മണത്തണ 37 പോയിന്റ്, സാന്തോം എച്ച്എസ്എസ് കൊളക്കാട് 36 പോയിന്റ്, സെൻതോമസ് എച്ച് എസ് കരിക്കോട്ടക്കരി 35 പോയിന്റ്, സെന്റ് ജോൺസ് യുപിഎസ് തൊണ്ടിയിൽ 33 പോയിന്റ്, അങ്ങാടിക്കടവ് ഹയർ സെക്കൻഡറി സ്കൂൾ 31 പോയിന്റ് സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂൾ എടൂർ 28 പോയിന്റ്, സെന്റ് ഹയർ സെക്കൻഡറി സ്കൂൾ വെളിമാനം 25 പോയിന്റ്, വീർപ്പാട് യുപിഎസ് 24 പോയിന്റ്, സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇ എം എച്ച്എസ്എസ് കടത്തും കടവ് 21പോയിന്റ്, സി എച്ച് എം എച്ച് എസ് കാവുംപടി 19 പോയിന്റ്, ജിഎച്ച്എസ്എസ് പാലാ 17 പോയിന്റ്, ലിറ്റിൽ ഫ്ലവർ ഇഎംഎച്ച്എസ് കേളകം 15 പോയിന്റ്, ഗവൺമെന്റ് ഹൈസ്കൂൾ പെരിങ്കരി 12 പോയിന്റ്, കിളിയന്തറ സെന്റ് തോമസ് ഹൈസ്കൂളിന് 10 പോയിന്റും ലഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79745/iritty-subdistrict-kerala-school-sports-fair-will-conclude-tomorrow)