---
title: "സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി"
english_title: "The Minister of Education said that the preparations for the opening of the school have been completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7976/the-minister-of-education-said-that-the-preparations-for-the-opening-of-the-school-have-been-completed"
published_at: "2021-10-30T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ce43a8c0aa_Screenshot_20211030_115011_com.facebook.katana.jpg"
keywords: []
---

# സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

## Article Content

സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കും ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.

ചില അധ്യാപകർ വാക്സിനെടുത്തിട്ടില്ല. വാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തൽക്കാലം അറ്റൻഡൻസും യൂണിഫോമും നിർബന്ധമാക്കില്ല. രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7976/the-minister-of-education-said-that-the-preparations-for-the-opening-of-the-school-have-been-completed)