കേളകം: കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് നിർമ്മിച്ച ഹാൻ വാഷ് , ഡിഷ് വാഷ് ഡിറ്റർജന്റ് പൗഡർ എന്നിവ വിദ്യാലയത്തിലെ പ്രിൻസിപ്പാൾ എൻ. ഐ ഗീവർഗീസിന് കൈമാറി. തൊഴിൽ നൈപുണ്യപരിശീലനത്തിന്റെ ഭാഗമായാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഈ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്.
മണി സുമേഷിന്റെ നേതൃത്വത്തിലാണ് ഡിറ്റർജന്റ് ഉൽപന്നങ്ങൾ നിർമ്മിക്കാൻ കുട്ടികൾക്ക് പരിശീലനം നൽകിയത്. അധ്യാപകരായ കെ.വി ബിജു, സ്മിത കേളോത്ത്, വിദ്യാർത്ഥികളായ വൈശാഖ്, റെയിബിൻ ജോസഫ്, അബിൻ ജോൺ, ചഞ്ചൽ പോൾ, ആഗ്നസ് മരിയ, സാനിയ ജോഷി എന്നിവർ നേതൃത്വം നൽകി.
As a model kelakam higher secondary school scout and guide students