---
title: "യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79807/arrested"
published_at: "2022-11-12T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636ee8421b68e_Screenshot_20221112-055630_Dailyhunt.jpg"
keywords: []
---

# യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവം: ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍

> **Lead Summary:** **പത്തനംതിട്ട: **യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുളമ്ബുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്.

## Article Content

**പത്തനംതിട്ട: **യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റില്‍. പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മുളമ്ബുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്.

ഫോണ്‍ സംഭാഷണം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ബിനുകുമാറിന്റെ സുഹൃത്തായ ശ്രീകാന്ത് പിടിയിലായത്. ഓഗസ്റ്റ് 30നാണ് തൃഷ്ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം രാവിലെ തൃഷ്ണയും ശ്രീകാന്തും ഫോണില്‍ സംസാരിച്ച്‌ തര്‍ക്കം ആരംഭിക്കുകയും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ തൃഷ്ണ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയുമായിരുന്നു. തുടര്‍ന്ന്, അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79807/arrested)