---
title: "നിലമ്പൂരിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു"
english_title: "A woman was trampled to death by a wild cat in Nilambur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79852/a-woman-was-trampled-to-death-by-a-wild-cat-in-nilambur"
published_at: "2022-11-12T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f39055c581_Screenshot_2022-11-12-11-29-55-72_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# നിലമ്പൂരിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു

> **Lead Summary:** മലപ്പുറം: നിലമ്പൂർ ഓടായിക്കലിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിശയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

## Article Content

മലപ്പുറം: നിലമ്പൂർ ഓടായിക്കലിൽ കാട്ടാന സ്ത്രീയെ ചവിട്ടിക്കൊന്നു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുറാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആയിശയാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.വീട്ടുപറമ്പിലെ തെങ്ങിൻ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

ഭർത്താവ് മരിച്ച ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ടാപ്പിങ് തൊഴിലാളികളാണ് വീടിനോട് ചേർന്ന് കിടക്കുന്ന നിലയിൽ ശനിയാഴ്ച രാവിലെ ആയിഷയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി കാട്ടാന ആക്രമണം ഉണ്ടാകുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറഞ്ഞു.പൊലീസും വനം വകുപ്പും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. മക്കൾ: സക്കീന,സലീന

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79852/a-woman-was-trampled-to-death-by-a-wild-cat-in-nilambur)