---
title: "കേളകത്ത് വൈഎംസിഎ ബാലചിത്ര രചനാ മത്സരം സംഘടിപ്പിച്ചു"
english_title: "Kelakat YMCA organized children's drama writing competition."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79856/kelakat-ymca-organized-childrens-drama-writing-competition"
published_at: "2022-11-12T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f3bf384abe_Picsart_22-11-12_11-49-03-555.jpg"
keywords: []
---

# കേളകത്ത് വൈഎംസിഎ ബാലചിത്ര രചനാ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം** : വൈ.എം.സി.എ സംഘടിപ്പിച്ച അഖില കേരള ബാലചിത്ര രചനാ മത്സരത്തിൻ്റെ ഭാഗമായുള്ള കേളകം മേഖലാ മത്സരം മഞ്ഞളാംപുറം യു.പി.സ്കൂളിൽ നടന്നു. അഞ്ച് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 300ലധികം കുട്ടികൾ പങ്കെടുത്തു.

## Article Content

**കേളകം** : വൈ.എം.സി.എ സംഘടിപ്പിച്ച അഖില കേരള ബാലചിത്ര രചനാ മത്സരത്തിൻ്റെ ഭാഗമായുള്ള കേളകം മേഖലാ മത്സരം മഞ്ഞളാംപുറം യു.പി.സ്കൂളിൽ നടന്നു. അഞ്ച് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തിൽ 300ലധികം കുട്ടികൾ പങ്കെടുത്തു.

ഉദ്ഘാടക സെഷനിൽ കേളകം വൈഎംസിഎ പ്രസിഡൻറ് ഷൈജു പി.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു.ഇരിട്ടി സബ് റീജിയൻ വൈസ് പ്രസിഡൻ്റ് ജോസ് ആവണംകോട്ട് ഉദ്ഘാടനം ചെയ്തു.

കേളകം സെക്രട്ടറി ജഗേഷ് പള്ളിക്കമാലിൽ , മഞ്ഞളാംപുറം യു.പി.സ്കൂൾ പ്രധാന അദ്ധ്യാപിക ലൈസ സോജൻ, വൈഎംസിഎ ഇരിട്ടി സബ് റീജിയൻ എക്സികുട്ടീവ് അംഗം അബ്രഹാം കച്ചിറയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79856/kelakat-ymca-organized-childrens-drama-writing-competition)