---
title: "സ്വര്‍ണവില കുതിക്കുന്നു: നാല് ദിവസത്തിനുള്ളില്‍ 1120 രൂപയുടെ വര്‍ദ്ധന"
english_title: "Goldrate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79859/goldrate"
published_at: "2022-11-12T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f3f5e8cd88_Screenshot_20221112-120812_Dailyhunt.jpg"
keywords: []
---

# സ്വര്‍ണവില കുതിക്കുന്നു: നാല് ദിവസത്തിനുള്ളില്‍ 1120 രൂപയുടെ വര്‍ദ്ധന

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു.

ഇന്നലെ 360 രൂപ ഉയര്‍ന്നിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളായി സ്വര്‍ണവില 1120 രൂപ വര്‍ദ്ധിച്ചു. ബുധനാഴ്ച 440 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില (Today's Gold Rate) 38560 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 40 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. വിപണിയില്‍ ഇന്നത്തെ വില 4820 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 30 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്‍റെ വിപണിയിലെ വില 4000 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79859/goldrate)