---
title: "ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതി; കേളകം പഞ്ചായത്ത്തല ലൈബ്രറി ഉദ്ഘാടനം നവംബർ ഒന്നിന്"
english_title: "inauguration of Library Renovation Extension Mission on November 1"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7991/inauguration-of-library-renovation-extension-mission-on-november-1"
published_at: "2021-10-30T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cee9b37dd2_PicsArt_10-30-12.34.50.jpg"
keywords: []
---

# ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതി; കേളകം പഞ്ചായത്ത്തല ലൈബ്രറി ഉദ്ഘാടനം നവംബർ ഒന്നിന്

> **Lead Summary:** കണ്ണൂർ: കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിൽ 12 പുതിയ ലൈബ്രറികൾ രൂപീകരിച്ചു. ഇവയുടെ പ്രവർത്തനോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഓരോ ഗ്രന്ഥാലയത്തിലുമായി നടക്കും.

## Article Content

കണ്ണൂർ: കണ്ണൂർ ജില്ലയിലെ ലൈബ്രറി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി രൂപീകരിച്ച ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതിയുടെ ഭാഗമായി കേളകം പഞ്ചായത്തിൽ 12 പുതിയ ലൈബ്രറികൾ രൂപീകരിച്ചു. ഇവയുടെ പ്രവർത്തനോദ്ഘാടനം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഓരോ ഗ്രന്ഥാലയത്തിലുമായി നടക്കും.

പഞ്ചായത്ത്തല ഉദ്ഘാടനം 12 മണിക്ക് ഒന്നാം വാർഡിലെ വളയംചാൽതുടി വായനശാലയിൽ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവ്വഹിക്കും.12 ഗ്രന്ഥാലയത്തിലും ഒക്ടോബർ 27 മുതൽ ജനകീയ പുസ്തക ശേഖരണം നടന്നു വരുന്നു. ഒരു വർഷത്തിനകം എല്ലാ ഗ്രന്ഥാലയത്തിനും ലൈബ്രറി കൗൺസിൽ അംഗീകാരം നേടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം നടക്കുന്നത്. ഡോ.വി.ശിവദാസൻ എം.പി.യുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ മുൻ കൈയിലാണ് ലൈബ്രറി നവീകരണ വ്യാപന മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്.കേളകം പഞ്ചായത്തിൽ ഇതാടെ എല്ലാ വാർഡിലും ഒരു ലൈബ്രറി സ്ഥാപിതമായി.നിലവിൽ 3 വാർഡുകളിൽ ഓരോ ലൈബ്രറി മാത്രമേ ഉണ്ടായിരുന്നുള്ളു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ചെയർമാനും കെ.പി.ഷാജി കോ-ഓർഡിനേറ്ററും കെ.ജി.വിജയപ്രസാദ് കൺവീനറുമായ സമിതിയാണ് കേളകത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7991/inauguration-of-library-renovation-extension-mission-on-november-1)