---
title: "ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം"
english_title: "Earthquake"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79974/earthquake"
published_at: "2022-11-13T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370360cbf6d4_Screenshot_20221113-054009_Facebook.jpg"
keywords: []
---

# ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

> **Lead Summary:** **ദില്ലി: **ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത് അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു. രാത്രി എട്ടേകാലോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആണ് പ്രഭവകേന്ദ്രം.

## Article Content

**ദില്ലി: **ദില്ലിയിലും സമീപസംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇത് അഞ്ച് സെക്കന്‍ഡ് നീണ്ടുനിന്നു. രാത്രി എട്ടേകാലോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാൾ ആണ് പ്രഭവകേന്ദ്രം.

നോയിഡയിലും ​ഗുരു​ഗ്രാമിലും ശക്തമായ പ്രകമ്പനങ്ങളുണ്ടായി. ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും സമാന അനുഭവം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. മൂന്നുദിവസത്തിനിടെ നേപ്പാളിൽ ഇത് അഞ്ചാം തവണയാണ് ഭൂചലനം ഉണ്ടാകുന്നത്. ദില്ലിയിലും ഉത്തരേന്ത്യയിലും ദിവസങ്ങൾ‍ക്ക് മുമ്പും ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79974/earthquake)