---
title: "ടോറസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: സഹയാത്രിക ആശുപത്രിയിൽ"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79975/accident"
published_at: "2022-11-13T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637037ff549d9_Screenshot_20221113-054827_Facebook.jpg"
keywords: []
---

# ടോറസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു: സഹയാത്രിക ആശുപത്രിയിൽ

> **Lead Summary:** **മലപ്പുറം: **ടോറസ്സിനടിയിൽപ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത യാണ് അപകടത്തിൽ മരിച്ചത്. രജിതക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സഹ യാത്രികക്കും പരിക്കേറ്റു. കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്മ നാണ് പരിക്കേറ്റത്. പരിക്കേറ്റ ഗ്രീഷ്മയെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

## Article Content

**മലപ്പുറം: **ടോറസ്സിനടിയിൽപ്പെട്ട് മലപ്പുറത്ത് ഇരുചക്ര വാഹന യാത്രക്കാരിക്ക് ദാരുണാന്ത്യം. വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത യാണ് അപകടത്തിൽ മരിച്ചത്. രജിതക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച സഹ യാത്രികക്കും പരിക്കേറ്റു. കൂട്ടുപാത മാട്ടായ സ്വദേശി പാലത്തിങ്കൽ ഗ്രീഷ്മ നാണ് പരിക്കേറ്റത്. പരിക്കേറ്റ ഗ്രീഷ്മയെ നാട്ടുകാർ ചേർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം നടന്നത്. അപകടത്തിൽ തെറിച്ച് വീണ രജിതയുടെ ശരീരത്തിൽ കൂടി ടോറസ് കയറിയിറങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രജിത സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

അപകടം വരുത്തിയ ശേഷം നിർത്താതെ പോയ ടോറസ് നാട്ടുകാർ പിന്തുടർന്ന് പിടികൂടി. കുറ്റിപ്പാലയിൽ വച്ചാണ് നാട്ടുകാർ ടോറസ് തടഞ്ഞ് പിടികൂടിയത്. ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്‍റെ നേതൃത്വത്തിൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മരിച്ച രജിതയുടെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ , വസന്ത എന്നിവരാണ് രജിതയുടെ മാതാപിതാക്കൾ. സജീഷാണ് ഭർത്താവ്. ആകാശ് , അനന്യ എന്നിവരാണ് മക്കൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79975/accident)