---
title: "നരബലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിക്ക് ഉപദേശം നല്‍കിയ ആളിലേക്ക് അന്വേഷണം"
english_title: "Narabali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79980/narabali"
published_at: "2022-11-13T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637057379f7d4_Screenshot_20221113-080020_Facebook.jpg"
keywords: []
---

# നരബലിക്കായി കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവം: യുവതിക്ക് ഉപദേശം നല്‍കിയ ആളിലേക്ക് അന്വേഷണം

> **Lead Summary:** **ദില്ലി:** ദില്ലിയിൽ നരബലി നടത്താന്‍ യുവതിക്ക് ഉപദേശം നൽകിയ ആളിലേക്ക് അന്വേഷണം നീളുന്നു. നരബലി നടത്തിയാൽ മരിച്ച അച്ഛനെ തിരികെ ലഭിക്കുമെന്ന് ഉപദേശം നൽകിയത് ഗാസിയാബാദ് സ്വദേശിയെന്നാണ് സൂചന.

## Article Content

**ദില്ലി:** ദില്ലിയിൽ നരബലി നടത്താന്‍ യുവതിക്ക് ഉപദേശം നൽകിയ ആളിലേക്ക് അന്വേഷണം നീളുന്നു. നരബലി നടത്തിയാൽ മരിച്ച അച്ഛനെ തിരികെ ലഭിക്കുമെന്ന് ഉപദേശം നൽകിയത് ഗാസിയാബാദ് സ്വദേശിയെന്നാണ് സൂചന.

പൊലീസിന്‍റെ സമയോചിത ഇടപെടല്‍ മൂലം ഒരു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്തിയിരുന്നു. തെക്കൻ ദില്ലിയിലെ കൈലാഷ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ നരബലി നടത്താനായി 25 കാരിയായ ശ്വേത തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79980/narabali)