---
title: "ആശ്രമം കത്തിച്ച കേസ്‌: പ്രതി പ്രകാശിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും"
english_title: "Ashram burning case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80069/ashram-burning-case"
published_at: "2022-11-13T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370e3da88070_Screenshot_20221113-180117_Dailyhunt.jpg"
keywords: []
---

# ആശ്രമം കത്തിച്ച കേസ്‌: പ്രതി പ്രകാശിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും

> **Lead Summary:** **തിരുവനന്തപുരം: **സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച്‌ നശിപ്പിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ച്.പ്രകാശിന്റെ ആത്മഹത്യാ കേസും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. ആത്മഹത്യാ കേസിലെ ഫയലുകള്‍ വിളപ്പില്‍ശാല പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.

## Article Content

**തിരുവനന്തപുരം: **സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച്‌ നശിപ്പിച്ച കേസില്‍ പുതിയ വഴിത്തിരിവ്. കേസിലെ പ്രതി ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍പ്രകാശിന്റെ മരണത്തിലെ ദുരൂഹത തേടി ക്രൈംബ്രാഞ്ച്.പ്രകാശിന്റെ ആത്മഹത്യാ കേസും ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കും. ആത്മഹത്യാ കേസിലെ ഫയലുകള്‍ വിളപ്പില്‍ശാല പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.

സഹപ്രവര്‍ത്തകരായ ആര്‍എസ്‌എസുകാരില്‍ നിന്ന് പ്രകാശിന് മര്‍ദ്ദനം ഏറ്റിരുന്നു. ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തി പ്രകാശ് ആത്മഹത്യ ചെയ്‌തു. തുടര്‍ന്ന് സഹോദരന്‍ പ്രശാന്ത് വിളിപ്പില്‍ശാല പൊലീസിന് നല്‍കിയ പരാതിയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ച കേസില്‍ വഴിത്തിരിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80069/ashram-burning-case)