---
title: "​ സ്കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ൽ ലഹരിവിരുദ്ധ കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ വ​നി​ത ക​മ്മീഷ​ൻ അ​ധ്യ​ക്ഷ"
english_title: "Organize anti-drug campaigns at school and college level"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8011/organize-anti-drug-campaigns-at-school-and-college-level"
published_at: "2021-10-30T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d048fdcdfb_IMG-20211030-WA0056.jpg"
keywords: []
---

# ​ സ്കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ൽ ലഹരിവിരുദ്ധ കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ വ​നി​ത ക​മ്മീഷ​ൻ അ​ധ്യ​ക്ഷ

> **Lead Summary:** കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗം ത​ട​യാ​ൻ​ സ്കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ൽ കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം ത​ട​യാ​ൻ ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​ധി​ക്കും. ശാ​രീ​രി​ക വ​ള​ർ​ച്ച, ഹോ​ർ​മോ​ൺ വ്യ​തി​യാ​നം എ​ന്നി​വ​യു​ടെ അ​റി​വ് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത്​ വ​നി​ത ക​മീ​ഷ​ൻ അ​ദാ​ല​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

## Article Content

കൗ​മാ​ര​ക്കാ​ർ​ക്കി​ട​യി​ൽ ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗം ത​ട​യാ​ൻ​ സ്കൂ​ൾ, കോ​ള​ജ് ത​ല​ത്തി​ൽ കാ​മ്പ​യി​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ വ​നി​ത ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​ക്ര​മം ത​ട​യാ​ൻ ലൈം​ഗി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് സാ​ധി​ക്കും. ശാ​രീ​രി​ക വ​ള​ർ​ച്ച, ഹോ​ർ​മോ​ൺ വ്യ​തി​യാ​നം എ​ന്നി​വ​യു​ടെ അ​റി​വ് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ള​ത്ത്​ വ​നി​ത ക​മീ​ഷ​ൻ അ​ദാ​ല​ത്തി​നു​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ർ​ധി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​ക​ല​മാ​യ അ​റി​വ് തെ​റ്റു​ക​ളി​ലേ​ക്ക് ന​യി​ക്കു​ന്നു.അ​തി​നാ​ൽ സ്ത്രീ​പ​ക്ഷ നി​ല​പാ​ടു​ക​ളി​ലൂ​ന്നി​യു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ മോ​ണി​റ്റ​റി​ങ് അ​നി​വാ​ര്യ​മാ​ണ്.മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ത്രീ ​സു​ര​ക്ഷ​ക്കും സ്ത്രീ ​സൗ​ഹൃ​ദാ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​നു​മാ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രു മാ​ർ​ഗ​രേ​ഖ എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​റി​ന് ന​ൽ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മാ​ട്രി​മോ​ണി​യ​ൽ പ​ര​സ്യ​ങ്ങ​ൾ മു​ഖേ​ന വി​വാ​ഹം ന​ട​ത്തി ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യും വി​വാ​ഹം ന​ട​ത്തു​ന്ന​തി​നു​മു​മ്പ്​ പ​ണം കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​റ​ണാ​കുളം വൈ.​എം.​സി.​എ ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ 162 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു. 31 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. 13 എ​ണ്ണ​ത്തി​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8011/organize-anti-drug-campaigns-at-school-and-college-level)