---
title: "ഇരിട്ടി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മണത്തണയിൽ തുടക്കം: 'ഹരിത' കലോത്സവമാക്കാൻ ഹരിതകർമ്മ സേനയും രംഗത്ത്"
english_title: "To make art festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80119/to-make-art-festival"
published_at: "2022-11-14T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371873d47417_IMG-20221113-WA0047.jpg"
keywords: []
---

# ഇരിട്ടി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മണത്തണയിൽ തുടക്കം: 'ഹരിത' കലോത്സവമാക്കാൻ ഹരിതകർമ്മ സേനയും രംഗത്ത്

> **Lead Summary:** **മണത്തണ**: തിങ്കൾ മുതൽ വെള്ളിവരെ മണത്തണ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഇരിട്ടി സബ് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കലോത്സവം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിനായി പൂർണ്ണ പിന്തുണ നൽകുമെന്ന് ഹരിതകർമ്മ സേന അറിയിച്ചു. സംഘാടക സമിതി നിർമ്മിച്ച ഓലകുട്ടകൾ ഹരിതകർമ്മസേനക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഓലകുട്ടകൾ ഹരിതകർമ്മസേന കൈമാറി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ബേബി സോജ അധ്യക്ഷയായി. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കലോത്സവം നടക്കുന്ന എല്ലാ ദിവസങ്ങളിലും ഹരിതകർമ്മസേനയുടെ സാനിധ്യം സ്കൂളിൽ ഉണ്ടായിരിക്കും. കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് തുടങ്ങി സമീപ പഞ്ചായത്തുകളിലെ ഹരിതകർമ്മസേനയുടെയും സഹായവും ഇവിടെ ഉണ്ടാകും.

## Article Content

**മണത്തണ**: തിങ്കൾ മുതൽ വെള്ളിവരെ മണത്തണ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഇരിട്ടി സബ് ജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കലോത്സവം പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചു നടത്തുന്നതിനായി പൂർണ്ണ പിന്തുണ നൽകുമെന്ന് ഹരിതകർമ്മ സേന അറിയിച്ചു. സംഘാടക സമിതി നിർമ്മിച്ച ഓലകുട്ടകൾ ഹരിതകർമ്മസേനക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഓലകുട്ടകൾ ഹരിതകർമ്മസേന കൈമാറി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ ബേബി സോജ അധ്യക്ഷയായി. ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കലോത്സവം നടക്കുന്ന എല്ലാ ദിവസങ്ങളിലും ഹരിതകർമ്മസേനയുടെ സാനിധ്യം സ്കൂളിൽ ഉണ്ടായിരിക്കും. കൊട്ടിയൂർ, കേളകം, കണിച്ചാർ, മുഴക്കുന്ന് തുടങ്ങി സമീപ പഞ്ചായത്തുകളിലെ ഹരിതകർമ്മസേനയുടെയും സഹായവും ഇവിടെ ഉണ്ടാകും.

> സേനക്ക് ആവിശ്യമായ സുരക്ഷ ഉപകാരണങ്ങളും സൂചന ബോർഡുകളും കൈമാറി.അയ്യായിരം മുതൽ ഏഴായിരം വരെ ആളുകൾ ദിനംപ്രതി എത്തുമെന്ന് പ്രതീക്ഷിക്കുന്ന കലോത്സവം "ഹരിത കാലോസവം" ആക്കിമാറ്റുകയാണ് ലക്‌ഷ്യം. കണ്ണൂർ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനമായ "വലിച്ചെറിയൽ മുക്ത കണ്ണൂരിന്" ഒപ്പം നിൽക്കുമെന്ന് സംഘാടകരും അറിയിച്ചു. വാർഡ്‌ മെമ്പർമാരായ കെ വി ശരത്, യു വി അനിൽകുമാർ, പിടിഎ പ്രസിഡന്റ് കെ സന്തോഷ്‌, പോഗ്രാം കൺവീനർ കെ എം വിൻസെന്റ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80119/to-make-art-festival)