---
title: "മയക്കുമരുന്ന് വ്യാപനം കുട്ടികളില്‍ പിടിമുറുക്കിയത് അപകടകരമാണെന്ന് കെ സുധാകരന്‍"
english_title: "Drugs"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80121/drugs"
published_at: "2022-11-14T05:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63718a3889972_n441670372166838528871897c11dd5d48c67795043ef969e9641c73879dbc187b4f289f9b0f7f826520d2c.jpg"
keywords: []
---

# മയക്കുമരുന്ന് വ്യാപനം കുട്ടികളില്‍ പിടിമുറുക്കിയത് അപകടകരമാണെന്ന് കെ സുധാകരന്‍

> **Lead Summary:** മയക്കുമരുന്ന് വ്യാപനം കുട്ടികളില്‍ പിടിമുറുക്കിയത് അപകടകരമാണെന്ന് കെ സുധാകരന്‍ എം പി.ദേശീയ-മതേതര ബോധമുള്ള ഒരു തലമുറ നാടിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം കുട്ടികളില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുമ്ബോള്‍ സ്‌നേഹത്തിന്റെ കാവലാളായി കുട്ടികള്‍ മാറണമെന്ന് ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

## Article Content

മയക്കുമരുന്ന് വ്യാപനം കുട്ടികളില്‍ പിടിമുറുക്കിയത് അപകടകരമാണെന്ന് കെ സുധാകരന്‍ എം പി.ദേശീയ-മതേതര ബോധമുള്ള ഒരു തലമുറ നാടിന്റെ വികസന കാഴ്ചപ്പാടുകള്‍ക്ക് അനിവാര്യമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം കുട്ടികളില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുമ്ബോള്‍ സ്‌നേഹത്തിന്റെ കാവലാളായി കുട്ടികള്‍ മാറണമെന്ന് ജവഹര്‍ ബാല്‍ മഞ്ച് കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ജെബിഎം ജില്ലാ ചീഫ് കോഡിനേറ്റര്‍ സി വി എ ജലീല്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ചീഫ് കോഡിനേറ്റര്‍ ആനന്ദ കണ്ണശ്ശ വിവിധ മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് ഉപഹാര സമര്‍പണം നടത്തി. സംസ്ഥാന കോഡിനേറ്റര്‍ അഡ്വ. ലിഷദീപക്, ജില്ലാ കോഡിനേറ്റര്‍ രാജേഷ് എം പി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ കോഡിനേറ്റര്‍മാരായ എം പി ഉത്തമന്‍ സ്വാഗതവും സി പി സന്തോഷ് കുമാര്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80121/drugs)