---
title: "ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ വന്‍ അവസരങ്ങള്‍: മന്ത്രി വീണ  ജോർജ് "
english_title: "Veenajorgeabouthealth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80122/veenajorgeabouthealth"
published_at: "2022-11-14T05:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63718b91cfb51_n44166569016683856720136f3eccf730a4367c0da1340231319fb6ac56b708ab78cef57a3724c68d8fa963.jpg"
keywords: []
---

# ആരോഗ്യ വിദ്യാഭ്യാസമേഖലയില്‍ വന്‍ അവസരങ്ങള്‍: മന്ത്രി വീണ  ജോർജ് 

> **Lead Summary:** **കൊച്ചി**: ആരോഗ്യവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നഴ്‌സിംഗ് സ്‌കൂളുകളെ കോളേജുകളായി അപ്‌ഗ്രേഡ് ചെയ്ത് സീറ്റുകള്‍ വ‌ര്‍ദ്ധിപ്പിക്കും. സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് മേഖലയില്‍ പി.ജി സീറ്റ് വര്‍ദ്ധിപ്പിക്കുമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എന്‍.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിദേശസന്ദര്‍ശനത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. കൊച്ചിയില്‍ 21 മുതല്‍ 25 വരെ യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് റിക്രൂട്ട്‌മെന്റ് മേള നടത്തും.

## Article Content

**കൊച്ചി**: ആരോഗ്യവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നഴ്‌സിംഗ് സ്‌കൂളുകളെ കോളേജുകളായി അപ്‌ഗ്രേഡ് ചെയ്ത് സീറ്റുകള്‍ വ‌ര്‍ദ്ധിപ്പിക്കും. സ്‌പെഷ്യാലിറ്റി നഴ്‌സിംഗ് മേഖലയില്‍ പി.ജി സീറ്റ് വര്‍ദ്ധിപ്പിക്കുമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എന്‍.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിദേശസന്ദര്‍ശനത്തില്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചര്‍ച്ചകള്‍ നടന്നു. കൊച്ചിയില്‍ 21 മുതല്‍ 25 വരെ യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് റിക്രൂട്ട്‌മെന്റ് മേള നടത്തും.

3,000 നഴ്‌സുമാരെ യു.കെയിലേക്ക് റിക്രൂട്ട് ചെയ്യും. വെയില്‍സ് സര്‍ക്കാരുമായും ധാരണാപത്രം ഒപ്പുവയ്ക്കും. കെ.ജി.എന്‍.എ സംസ്ഥാന പ്രസിഡന്റ് സി.ടി.നുസൈബ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സി.എന്‍.മോഹനന്‍, സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ജോണ്‍ ഫെര്‍ണാണ്ടസ്, കെ.ജി.എന്‍.എ ജനറല്‍ സെക്രട്ടറി ടി. സുബ്രഹ്മണ്യന്‍, സംസ്ഥാന ട്രഷറർ എന്‍.ബി. സുധീഷ്‌കുമാര്‍, സംസ്ഥാന സെക്രട്ടറി ഷൈനി ആന്റണി, കെ.കെ.ശൈലജ എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80122/veenajorgeabouthealth)