---
title: "ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം "
english_title: "Kottayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80125/kottayam"
published_at: "2022-11-14T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63719d5a2882d_Screenshot_20221114-071338_Facebook.jpg"
keywords: []
---

# ചെക്ക് ഡാമിൽ വീണ മകളെ രക്ഷിക്കാനിറങ്ങിയ അച്ഛന് ദാരുണാന്ത്യം 

> **Lead Summary:** **കോട്ടയം : **മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് തയ്യൽതൊഴിലാളി മരിച്ചു. ആനക്കല്ലിൽ താമസിക്കുന്ന പ്രകാശൻ ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മേലരുവിയിൽ വെകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

## Article Content

**കോട്ടയം : **മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ചെക്ക്ഡാമിലെ വെള്ളത്തിൽ വീണ് തയ്യൽതൊഴിലാളി മരിച്ചു. ആനക്കല്ലിൽ താമസിക്കുന്ന പ്രകാശൻ ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി മേലരുവിയിൽ വെകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

കുടുംബത്തോടൊപ്പം ഫോട്ടോ എടുക്കാനെത്തിയ പ്രകാശൻ, മകൾ വെള്ളത്തിൽ വീഴുന്നത് കണ്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. കുട്ടിയെ പിന്നീട് ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. ചെക്ക്ഡാമിൽ ചെളി അടിഞ്ഞ് കൂടിയിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80125/kottayam)