---
title: "കെഎസ്ആർടിസി റാണിപുരം, ബേക്കൽ ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "KSRTC has flagged off Ranipuram and Bekal Ullasa Yatra"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80144/ksrtc-has-flagged-off-ranipuram-and-bekal-ullasa-yatra"
published_at: "2022-11-14T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371cebc26ef2_Picsart_22-11-14_10-37-48-990.jpg"
keywords: []
---

# കെഎസ്ആർടിസി റാണിപുരം, ബേക്കൽ ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **കണ്ണൂർ**: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ -കാസർകോട് എന്നിവിടങ്ങളിലേക്ക് നടത്തിയ ഉല്ലാസ യാത്ര ബഡ്ജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർഡിനേറ്റർ കെ.ജെ റോയ് ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട്ടെ മലയോര മേഖലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, തീരദേശ മേഖലയിലെ പുരാതനമായ ബേക്കൽ കോട്ട, ബേക്കൽ ബീച്ച്, നിത്യാനന്ദാശ്രമം എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.

## Article Content

**കണ്ണൂർ**: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കണ്ണൂർ -കാസർകോട് എന്നിവിടങ്ങളിലേക്ക് നടത്തിയ ഉല്ലാസ യാത്ര ബഡ്ജറ്റ് ടൂറിസം സെൽ കണ്ണൂർ ജില്ലാ കോർഡിനേറ്റർ കെ.ജെ റോയ് ഫ്ലാഗ് ഓഫ് ചെയ്തു. കാസർകോട്ടെ മലയോര മേഖലയിലെ റാണിപുരം ഹിൽ സ്റ്റേഷൻ, തീരദേശ മേഖലയിലെ പുരാതനമായ ബേക്കൽ കോട്ട, ബേക്കൽ ബീച്ച്, നിത്യാനന്ദാശ്രമം എന്നീ സ്ഥലങ്ങളിൽ സന്ദർശനം നടത്തി.

കണ്ണൂരിൽ നിന്നു രാവിലെ ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തി. ബജറ്റ് ടൂറിസം കണ്ണൂർ ജില്ലാ കോർഡിനേറ്റർ തൻസീർ കെ.ആർ നേതൃത്വം കൊടുത്ത ഉല്ലാസ യാത്രയിൽ തോമസ് കെ.വി ആയിരുന്നു ഡ്രൈവർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80144/ksrtc-has-flagged-off-ranipuram-and-bekal-ullasa-yatra)