---
title: "മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം തുടങ്ങി"
english_title: "Ashtami festival at Malurpady temple has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80157/ashtami-festival-at-malurpady-temple-has-started"
published_at: "2022-11-14T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371e41699287_Screenshot_2022-11-14-11-45-49-24_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവം തുടങ്ങി

> **Lead Summary:**  മാലൂർ: മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് തുടക്കമായി. അച്ചന്മാരുടെ സ്ഥാനാരോഹണം, മുദ്രകൈമാറ്റം, ഭദ്രദീപം എന്നിവയോടെയാണ് അഷ്ടമി ഉത്സവത്തിന് തുടക്കമായത്. 14-ന് രാവിലെ ഇളനീർ കണ്ടംചെത്തൽ, കുന്തംകടയൽ, 15-ന് രാവിലെ മുതൽ ക്ഷേത്രചടങ്ങുകൾ, വിളി, ഇളനീർ പോതുകൊള്ളൽ, വേല എഴുന്നള്ളത്ത്, 16-ന് ഉച്ചയ്ക്ക് ഇളനീർ കാവ് വരവ്, അച്ചന്മാരുടെ കുളിച്ചെഴുന്നള്ളത്ത്, കുട എഴുന്നള്ളത്ത്, തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്ര, 17-ന് മാലൂർപ്പടിയിൽ നിന്നും തൊടിക്കളം ശിവക്ഷേത്രത്തിലേക്ക് നെയ് എഴുന്നള്ളത്ത്.

## Article Content

 മാലൂർ: മാലൂർപ്പടി ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് തുടക്കമായി. അച്ചന്മാരുടെ സ്ഥാനാരോഹണം, മുദ്രകൈമാറ്റം, ഭദ്രദീപം എന്നിവയോടെയാണ് അഷ്ടമി ഉത്സവത്തിന് തുടക്കമായത്. 14-ന് രാവിലെ ഇളനീർ കണ്ടംചെത്തൽ, കുന്തംകടയൽ, 15-ന് രാവിലെ മുതൽ ക്ഷേത്രചടങ്ങുകൾ, വിളി, ഇളനീർ പോതുകൊള്ളൽ, വേല എഴുന്നള്ളത്ത്, 16-ന് ഉച്ചയ്ക്ക് ഇളനീർ കാവ് വരവ്, അച്ചന്മാരുടെ കുളിച്ചെഴുന്നള്ളത്ത്, കുട എഴുന്നള്ളത്ത്, തൊടീക്കളം ശിവക്ഷേത്രത്തിലേക്കുള്ള ഇളനീർ ഘോഷയാത്ര, 17-ന് മാലൂർപ്പടിയിൽ നിന്നും തൊടിക്കളം ശിവക്ഷേത്രത്തിലേക്ക് നെയ് എഴുന്നള്ളത്ത്.

അഷ്ടമിയുത്സവത്തോടനുബന്ധിച്ചു ള്ള സാംസ്കാരിക സമ്മേളനം 14-ന് തിങ്കളാഴ്ച്ച രാത്രി ഏഴിന് സ്വാമി സന്ദീപാനന്ദഗിരി ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഹരിശ്രീയുടെ കന്നിക്കൊയ്ത്ത് നാട്ടറിവ് പാട്ടുകൾ, മാലൂർ പ്രഭാത് ആർട്സ് ക്ലബ്ബിന്റെ നൃത്തസന്ധ്യ, പാട്ടുപെട്ടി, ടീം പയ്യാവൂരിന്റെ കരോക്കെ ഗാനമേള എന്നിവയു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80157/ashtami-festival-at-malurpady-temple-has-started)