---
title: "എംജിഎം സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "MGM School organized Children's Day celebrations"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80201/mgm-school-organized-childrens-day-celebrations"
published_at: "2022-11-14T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63720e3799c6f_Picsart_22-11-14_14-33-45-378.jpg"
keywords: []
---

# എംജിഎം സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കേളകം : ശിശുദിനത്തോടനുബന്ധിച്ച് എം.ജി.എം ശാലോം സെക്കന്ററി സ്കൂളിൽ വിവിധ കലാപരിപാടികളും റാലിയും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് സോയി ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ എൽദോ കുര്യാക്കോസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.

## Article Content

കേളകം : ശിശുദിനത്തോടനുബന്ധിച്ച് എം.ജി.എം ശാലോം സെക്കന്ററി സ്കൂളിൽ വിവിധ കലാപരിപാടികളും റാലിയും സംഘടിപ്പിച്ചു. പൊതുസമ്മേളനത്തിൽ പി.ടി.എ പ്രസിഡണ്ട് സോയി ജോർജ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാദർ എൽദോ കുര്യാക്കോസ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു.

മദർ പി.ടി.എ പ്രസിഡണ്ട് ഉജ്ജ്വല സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോണി ടി.വി അലൻ ജോസഫ് ജോയ് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജരുടെയും പ്രിൻസിപ്പാളിന്റെയും കെ.ജി, എൽ.പി ടീച്ചേഴ്സിന്റെയും നേതൃത്വത്തിൽ കേളകം ടൗണിൽ വർണ്ണശബളമായ റാലി നടത്തി. കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾ നെഹ്റുവിൻറെ വേഷത്തിൽ എത്തിയത് കൗതുകമായി.

റാലിയിൽ നെഹ്റുവിനെ അനുസ്മരിക്കുന്ന മുദ്രാവാക്യങ്ങളും പ്ലക്കാടുകളും കയ്യിലേന്തിയിരുന്നു. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80201/mgm-school-organized-childrens-day-celebrations)