---
title: "ഏലപ്പീടികയിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും നടത്തി"
english_title: "Children's Day celebration and Children's Day rally were held at Elapeetika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80215/childrens-day-celebration-and-childrens-day-rally-were-held-at-elapeetika"
published_at: "2022-11-14T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721ae37167a_Picsart_22-11-14_16-02-23-315.jpg"
keywords: []
---

# ഏലപ്പീടികയിൽ ശിശുദിനാഘോഷവും ശിശുദിന റാലിയും നടത്തി

> **Lead Summary:** ഏലപ്പീടിക : അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല ഗ്രന്ഥാലയം, ബാലവേദി, ഏലപ്പിടികഅങ്കണവാടി, ഏലപ്പിടിക സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും,ശിശുദിന റാലിയും നടത്തി.

## Article Content

ഏലപ്പീടിക : അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല ഗ്രന്ഥാലയം, ബാലവേദി, ഏലപ്പിടികഅങ്കണവാടി, ഏലപ്പിടിക സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷവും,ശിശുദിന റാലിയും നടത്തി.

ഏലപ്പിടിക എൽ.പി.സ്കൂളിൽ നിന്നാരംഭിച്ച ശിശുദിന റാലി ഏലപ്പീടിക അങ്കണവാടിയിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുസമ്മേളനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീമതി. മൈഥിലി രമണൻ ഉൽഘാടനം ചെയ്തു. ഏലപ്പിടിക എൽ പി.സ്കൂൾ പ്രധാനാദ്യാപിക ശ്രീമതി മേരി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഏലപ്പീടിക സെൻറ്.സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാദർ.ജി ജോവാതേ ലിൽ ശിശുദിന സന്ദേശം നൽകി. കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം, അനുഗ്രഹവായനശാല പ്രസിഡണ്ട് ശ്രീ.ജോബ് ഒ.എ പി .റ്റി.എ.പ്രസിഡണ്ട് സിനോ ജോസ്, അങ്കണവാടി വർക്കർ സിന്ധു എൻ.എൻ. സോഫിയ വയലിൽ, പ്രമീള സുരേന്ദ്രൻ, ശ്രീജ ബിജു തുടങ്ങിയവർ പസംഗിച്ചു.

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പായസവിതരണവും നടന്നു. ശിശുദിന പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും വായനശാലയുടെ സമ്മാനവിതരണവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80215/childrens-day-celebration-and-childrens-day-rally-were-held-at-elapeetika)