---
title: "വിപുലമായ പരിപാടികളോടെ ആറളം എം.ഐ.എം. എൽ പി സ്കൂളിൽ ശിശുദിനാഘോഷം"
english_title: "Aralam m i m lp school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80220/aralam-m-i-m-lp-school"
published_at: "2022-11-14T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721d5a5d0f7_Picsart_22-11-14_16-16-15-349.jpg"
keywords: []
---

# വിപുലമായ പരിപാടികളോടെ ആറളം എം.ഐ.എം. എൽ പി സ്കൂളിൽ ശിശുദിനാഘോഷം

> **Lead Summary:** **ആറളം** : എം ഐ എം എൽ പി സ്കൂളിൽ ശിശുദിന റാലിയും ചാച്ചാജി സ്ക്വയറും സംഘടിപ്പിച്ചു.

## Article Content

**ആറളം** : എം ഐ എം എൽ പി സ്കൂളിൽ ശിശുദിന റാലിയും ചാച്ചാജി സ്ക്വയറും സംഘടിപ്പിച്ചു.

രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയും കുട്ടികളുടെ ചാച്ചാജിയുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ചിന്തകളും സന്ദേശങ്ങളുമടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ച് ആറളം എം ഐ എം എൽ പി സ്കൂളിലെ വിദ്യാർഥികൾ ശിശുദിന റാലി സംഘടിപ്പിച്ചു. 

തുടർന്ന് ചാച്ചാജി സ്ക്വയറിലും അണിനിരന്നു. 

പരിപാടിക്ക് പ്രധാനാധ്യാപകൻ ജോമി ജോബ്, അധ്യാപകരായ കെ ജയനാഥ്, ടി പി തസ്ലീന, ജോബിൻ ചാക്കോ, കെ രേഷ്മ, സി വി ശരണ്യ, കെ പി അജ്മൽ, കെ പി സൗമ്യ, കെ പി റൈഹാനത്ത്, ഫസീല,സ്കൂൾ ലീഡർ സി എം റിഫാദ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80220/aralam-m-i-m-lp-school)