---
title: "ജവര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ആഘോഷിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സദസ്"
english_title: "Jaworlal Nehru's birthday celebration under the auspices of DCC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80229/jaworlal-nehrus-birthday-celebration-under-the-auspices-of-dcc"
published_at: "2022-11-14T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63722a975f4a7_Picsart_22-11-14_17-05-01-397.jpg"
keywords: []
---

# ജവര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ആഘോഷിച്ച് ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നവോത്ഥാന സദസ്

> **Lead Summary:** **കണ്ണൂര്‍:** ജവര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം വിദ്യാലയങ്ങളിലും പുറത്തും അനുസ്മരണവും വിവിധപരിപാടികളും ഘോഷയാത്രകളും നടന്നു.

## Article Content

**കണ്ണൂര്‍:** ജവര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം വിദ്യാലയങ്ങളിലും പുറത്തും അനുസ്മരണവും വിവിധപരിപാടികളും ഘോഷയാത്രകളും നടന്നു.

കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ നടന്ന നവോത്ഥാന സദസ് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു.

നാടിന്റെ മാറ്റത്തിന് പിതാവുണ്ടെങ്കില്‍ അത് ജവഹര്‍ലാല്‍ നെഹ്രുവായിരുന്നുവെന്ന് കെ.സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷത്തെ ഏറെ ബഹുമാനിച്ച വ്യക്തിത്വമായിരുന്നു നെഹ്രു. ശ്യാമപ്രസാദ് മുഖര്‍ജിയെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയും എ.കെ.ജിയെ പ്രതിപക്ഷ നേതാവായും നിര്‍ദ്ദേശിച്ച വിശാല ജനാധിപത്യ ബോധത്തിന്റെ ഉടമായിരുന്നു നെഹ്രു. ശിശുദിനത്തില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി അന്ധവിശ്വാസത്തിനും അനാചാരത്തിനും മയക്കുമരുന്ന് മാഫിയകള്‍ക്കുമെതിരെയാണ് സ്‌റ്റേഡിയത്തിലെ ജവഹര്‍ലാല്‍ നെഹ്രുവ സ്തൂപത്തിന് സമീപാണ് നവോത്ഥാന സദസ് നടത്തിയത്.

ഡി.സി.സി അധ്യക്ഷന്‍ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സജീവ് മാറോളി, വി. എ നാരായണന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി രമാനന്ദ്, ഡോ. ജോസ് ജോര്‍ജ് പ്‌ളാത്തോട്ടം, പ്രൊഫ. എ.ഡി മുസ്തഫ, വി.രാധാകൃഷ്ണന്‍, അമൃതാരാമകൃഷ്ണന്‍, സുരേഷ് ബാബു എളായവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80229/jaworlal-nehrus-birthday-celebration-under-the-auspices-of-dcc)