---
title: "നാല് വരിപ്പാത നിർമ്മാണം: മലയോരത്ത് പ്രതിഷേധം ശക്തമാകുന്നു"
english_title: "Construction of four lanes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80287/construction-of-four-lanes"
published_at: "2022-11-15T07:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372f2228866e_Picsart_22-11-15_07-27-39-607.jpg"
keywords: []
---

# നാല് വരിപ്പാത നിർമ്മാണം: മലയോരത്ത് പ്രതിഷേധം ശക്തമാകുന്നു

> **Lead Summary:**  ജനകീയ പ്രതിഷേധം മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് ആശങ്ക പരിഹരിക്കുന്നതിനായി കൊട്ടിയൂർ, കേളകം പഞ്ചായത്തിലെ ബിൽഡിംഗ് ഉടമകൾ, സ്ഥല ഉടമകൾ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിൽ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയി അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ വിശദീകരണം നൽകി.

## Article Content

 ജനകീയ പ്രതിഷേധം മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാതയുമായി ബന്ധപ്പെട്ട് ആശങ്ക പരിഹരിക്കുന്നതിനായി കൊട്ടിയൂർ, കേളകം പഞ്ചായത്തിലെ ബിൽഡിംഗ് ഉടമകൾ, സ്ഥല ഉടമകൾ, വ്യാപാരികൾ എന്നിവരുടെ നേതൃത്വത്തിൽ കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ യോഗം ചേർന്നു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയി അധ്യക്ഷത വഹിച്ച യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ വിശദീകരണം നൽകി.

നാലു വരി പാത വരുന്നതോടെ ജനവാസ കേന്ദ്രങ്ങളെയും മറ്റ് ഒഴിവാക്കി രണ്ട് വരി പാത നിർമ്മിക്കണമെന്നും സമാന്തര പാതയും രണ്ട് വരി ആക്കി നിർമ്മിച്ചാൽ ബിൽഡിഗുകളും വീടുകളും നഷ്ടമാവില്ലെന്നും യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു. അടിയന്തരമായി നാലുവരിപാത സംബന്ധിച്ച പരാതികൾ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനും യോഗത്തിൽ തീരുമാനിച്ചു.യോഗത്തിൽ പോൾ കണ്ണന്താനം, കുര്യൻ ഇടയത്തുപാറ, പി.സി.രാമകൃഷ്ണൻ, ഷാജി തോമസ് എൻജെ ജോസഫ് എസ്.ജെ. തോമസ് ഫി. എൽദോ കുര്യാക്കോസ് പാട്ടു പാളയിൽ, ജോണി പാമ്പാടിയിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80287/construction-of-four-lanes)