---
title: "സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം ഇന്ന്"
english_title: "Free foot-and-mouth disease vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80298/free-foot-and-mouth-disease-vaccination"
published_at: "2022-11-15T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6372ff959ffdd_images_(13).jpeg"
keywords: []
---

# സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലാതല ഉദ്ഘാടനം ഇന്ന്

> **Lead Summary:**  മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പൊന്നട കേദാര്‍ ഹില്‍സ് ഡയറി ഫാമില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും.

## Article Content

 മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് പൊന്നട കേദാര്‍ ഹില്‍സ് ഡയറി ഫാമില്‍ അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വഹിക്കും.

ജില്ലയിലെ ഏകദേശം 77,000 പശു, എരുമ തുടങ്ങിയ മൃഗങ്ങളെ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കും. 110 സ്‌ക്വാഡുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച തീയതികളിലും, സമയങ്ങളിലും കര്‍ഷക ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഉരുക്കള്‍ക്ക് കുത്തിവെയ്പ്പ് നല്‍കും. കുത്തിവെപ്പ് തികച്ചും സൗജന്യമാണ്.

4 മാസത്തിൽ താഴെയുള്ള പശുക്കുട്ടികള്‍, 7 മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉരുക്കള്‍ എന്നിവയെ കുത്തിവെപ്പില്‍ നിന്നും ഒഴിവാക്കും. കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സീന ജോസ് പല്ലന്‍, ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ജയരാജ് എന്നിവര്‍ അറിയിച്ചു. ഡിസംബര്‍ 20 വരെയാണ് സൗജന്യ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് നല്‍കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80298/free-foot-and-mouth-disease-vaccination)