---
title: "ഇടുക്കിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80356/died"
published_at: "2022-11-15T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637353c14f8f9_images_(14).jpeg"
keywords: []
---

# ഇടുക്കിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **മറയൂര്‍** : ഇടുക്കി മറയൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂര്‍ സി പി എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയില്‍ ആണ് മൃതദേഹം കണ്ടെത്തിയത് .

## Article Content

**മറയൂര്‍** : ഇടുക്കി മറയൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂര്‍ സി പി എം ഏരിയ കമ്മറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയില്‍ ആണ് മൃതദേഹം കണ്ടെത്തിയത് .

കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കര്‍ണാടക സോപ്‌സിന് വേണ്ടി ചന്ദനം കൊണ്ടുപോകാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറാണ് രാജേഷ് ഗൗഡ. കെട്ടിടത്തില്‍ നിന്നും തെന്നി വീണാണ് മരണം എന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80356/died)