---
title: "കക്കാട് പുഴ മലിനമാക്കുന്നതിനെതിരെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "Kakkadriver"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80370/kakkadriver"
published_at: "2022-11-15T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63736b3b7b443_Picsart_22-11-15_16-04-18-374.jpg"
keywords: []
---

# കക്കാട് പുഴ മലിനമാക്കുന്നതിനെതിരെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** കക്കാട് പുഴ മലിനമാക്കുന്നതിനെതിരെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പുഴയോട് ചേർന്നുള്ള കക്കാട് പള്ളിപ്പുറം റോഡിൽ സംഘടിപ്പിച്ച കൂട്ടായ്മ ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കക്കാട് പുഴയുടെ ഇന്നത്തെ അവസ്ഥ മാറുന്നതിന് എല്ലാവരും മുൻകൈയെടുക്കണമെന്ന് ടി പത്‌മനാഭൻ പറഞ്ഞു .

## Article Content

കക്കാട് പുഴ മലിനമാക്കുന്നതിനെതിരെ കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. പുഴയോട് ചേർന്നുള്ള കക്കാട് പള്ളിപ്പുറം റോഡിൽ സംഘടിപ്പിച്ച കൂട്ടായ്മ ചെറുകഥാകൃത്ത് ടി പത്മനാഭൻ ഉദ്ഘാടനം ചെയ്തു. കക്കാട് പുഴയുടെ ഇന്നത്തെ അവസ്ഥ മാറുന്നതിന് എല്ലാവരും മുൻകൈയെടുക്കണമെന്ന് ടി പത്‌മനാഭൻ പറഞ്ഞു .

മാലിന്യ പുഴക്ക് നാമെല്ലാവരും ഉത്തരവാദികളാണ്.പുഴയുടെ ദുസ്ഥിതി പിണറായിയോട് കണ്ണൂരിൽ വെച്ച് പറഞ്ഞതാണ്. ഇത് രാഷ്ട്രീയക്കാർ മാത്രം വിചാരിച്ചാൽ ശരിയാക്കാവുന്ന കാര്യമല്ല . വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെ ഇവിടെ കൈയ്യേറ്റം നടത്തിയിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ കൈയേറ്റം നടത്തിയോ എന്നറിയില്ലെന്നും ടി പത്മനാഭൻ പറഞ്ഞു.

മേയർ അഡ്വ ടി ഒ മോഹനൻ അധ്യക്ഷത വഹിച്ചു . ഡെപ്യൂട്ടി മേയർ ഷബിന ടീച്ചർ, സുരേഷ്ബാബു എളയാവൂർ, എൻ സുകന്യ, അഡ്വ. അഹമ്മദ് മാണിയൂർ, വെള്ളോറ രാജൻ എന്നിവർ സംസാരിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കക്കാട് വി പി മഹമ്മൂദ് ഹാജി മെമ്മോറിയൽ സ്കൂൾ വിദ്യാർത്ഥികൾ ജനകീയ കൂട്ടായ്മക്ക് ഐക്യദാർഡ്യവുമായി എത്തിയതും ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80370/kakkadriver)