---
title: "കെ.പി.എസ്.ടി.എ ദ്വിദിന സമര പ്രചരണ വാഹന ജാഥയ്ക്ക് പയ്യന്നൂരിൽ തുടക്കമായി"
english_title: "Kpsta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80373/kpsta"
published_at: "2022-11-15T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373705863407_Picsart_22-11-15_16-26-09-749.jpg"
keywords: []
---

# കെ.പി.എസ്.ടി.എ ദ്വിദിന സമര പ്രചരണ വാഹന ജാഥയ്ക്ക് പയ്യന്നൂരിൽ തുടക്കമായി

> **Lead Summary:**  **പയ്യന്നൂർ**: ഭിന്നശേഷി നിയമനത്തിന്റെ പേരു പറഞ്ഞ് പതിനായിരത്തോളം അധ്യാപകരുടെ നിയമനം അംഗീകരിക്കാതെ വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് ഡി.സി.സി.പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. സർക്കാറിൻ്റെ അധ്യാപക വിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ നവംബർ 19 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിൻ്റെ പ്രചാരാ ണാർത്ഥം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സമര പ്രചരണ വാഹനജാഥ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

 **പയ്യന്നൂർ**: ഭിന്നശേഷി നിയമനത്തിന്റെ പേരു പറഞ്ഞ് പതിനായിരത്തോളം അധ്യാപകരുടെ നിയമനം അംഗീകരിക്കാതെ വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്ന് ഡി.സി.സി.പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. സർക്കാറിൻ്റെ അധ്യാപക വിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ നവംബർ 19 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതിൻ്റെ പ്രചാരാ ണാർത്ഥം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന സമര പ്രചരണ വാഹനജാഥ പയ്യന്നൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നാരംഭിച്ച വാഹനജാഥ ഡി. സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് ജാഥാ ക്യാപ്റ്റൻ യു.കെ.ബാലചന്ദ്രന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. രമേശൻ മുഖ്യഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വി.സി.നാരായണൻ,സംസ്ഥാന സെക്രട്ടറി വി.മണികണ്ഠൻ,സെറ്റോ ജില്ല ചെയർമാൻ നാരായണൻ കുട്ടി മനിയേരി, വി.വി.പ്രകാശൻ, ഇ.കെ.ജയപ്രസാദ് സി.വി.എ.ജലീൽ എം.കെ.അരുണഎന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.ജില്ല സെക്രട്ടറി ഇ.കെ.ജയപ്രസാദ്, ട്രഷറർ സി.വി.എ ജലീൽ, കെ.വിജയൻ, കെ.എം. ബിന്ദു, പി.സുധീഷ്, എസ്.പി.സജിൻ, പി.കെ.രാമചന്ദ്രൻ, ടി.വി.പി.തഷ് റിഫ, ടി.ജെ.ജോർജ് എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഗുരു ശ്രേഷ്ഠ പുരസ്ക്കാരം നേടിയ കെ.പി.സുനിൽകുമാറിനെ ആദരിച്ചു. 15 ന് രാവിലെ പയ്യന്നൂരിൽ നിന്നാരംഭിച്ച ജാഥയ്ക്ക് മാടായി, തളിപറമ്പ് ,ഇരിക്കൂർ, പുതിയ തെരു, കണ്ണൂർ പഴയ ബസ് സ്റ്റാൻ്റ് പരിസരം എന്നിവിടങ്ങളിൽ ഉജ്വല സ്വീകരണം നല്കി.16 ന് രാവിലെ 9.30ന് ഇരട്ടിയിൽ നിന്നാരംഭിക്കുന്ന ജാഥ പതിനഞ്ച് ഉപജില്ലകളിലെ സ്വീകരണങ്ങൾക്കു ശേഷം തലശ്ശേരിയിൽ സമാപിക്കും.വൈകീട്ട് 4.30ന് തലശ്ശേരി പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80373/kpsta)