---
title: "കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പയ്യന്നൂർ യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി"
english_title: "Kerala Water Authority"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80384/kerala-water-authority"
published_at: "2022-11-15T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637379843af34_Picsart_22-11-15_17-05-16-266.jpg"
keywords: []
---

# കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പയ്യന്നൂർ യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി

> **Lead Summary:** കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പയ്യന്നൂർ യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിസി നാരായണൻ ഉദ്ഘാടനം ചെയ്തു.

## Article Content

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ ടി യു സി പയ്യന്നൂർ യൂണിറ്റ് സമ്മേളനത്തിന് തുടക്കമായി. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നടന്ന സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിസി നാരായണൻ ഉദ്ഘാടനം ചെയ്തു.

സമ്മേളനത്തിന് മുന്നോടിയായി പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. യൂണിറ്റ് പ്രസിഡന്റ് മുസ്തഫ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സമീർ കാരയിൽ, കെ വി ഭാസ്കരൻ, ടി വി വിനോദ് കുമാർ, ടി പി സഞ്ജയ്‌ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80384/kerala-water-authority)