---
title: "മാലൂരിൽ വാഹനം കത്തിച്ച സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു"
english_title: "Police have arrested a man in connection with the burning of a vehicle in Malur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/8039/police-have-arrested-a-man-in-connection-with-the-burning-of-a-vehicle-in-malur"
published_at: "2021-10-30T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617d1aff9b7aa_PicsArt_10-30-03.39.49.jpg"
keywords: []
---

# മാലൂരിൽ വാഹനം കത്തിച്ച സംഭവത്തിൽ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു

> **Lead Summary:** മാലൂർ: മാലൂർ പനമ്പറ്റ യു.പി. സ്കൂളിന് സമീപത്ത് നിർത്തിയിട്ട മത്സ്യ വിൽപ്പന നടത്തുന്ന വാഹനം കത്തിച്ച സംഭവത്തിൽ മാലൂർ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പനമ്പറ്റ സ്വദേശി മർവ മഹലിൽ അജ്മലിനെയാണ് കസ്റ്റഡിയിലെടുത്തത്.

## Article Content

മാലൂർ: മാലൂർ പനമ്പറ്റ യു.പി. സ്കൂളിന് സമീപത്ത് നിർത്തിയിട്ട മത്സ്യ വിൽപ്പന നടത്തുന്ന വാഹനം കത്തിച്ച സംഭവത്തിൽ മാലൂർ പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. പനമ്പറ്റ സ്വദേശി മർവ മഹലിൽ അജ്മലിനെയാണ് കസ്റ്റഡിയിലെടുത്തത്.

 വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മത്സ്യ വ്യാപാരിയായ കാവിൻ മൂല സ്വദേശി ഉമേഷിന്റെ വാഹനത്തിനാണ് തീയിട്ടത്.

മട്ടന്നൂരിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി യെങ്കിലും വാഹനം പൂർണ്ണമായും കത്തിനശിച്ചു. വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/8039/police-have-arrested-a-man-in-connection-with-the-burning-of-a-vehicle-in-malur)