---
title: "സ്വകാര്യ ബസുകള്‍ക്കെതിരെ നിരന്തരം കേസ് ഇന്ന്‌ പണിമുടക്ക്"
english_title: "Busstrike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80453/busstrike"
published_at: "2022-11-16T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63742a1c85cd0_n44204477816685572079627ac15e5ee45461a21d651b950485c0e9b0dac7b98e786b2a299d349754fced8f.jpg"
keywords: []
---

# സ്വകാര്യ ബസുകള്‍ക്കെതിരെ നിരന്തരം കേസ് ഇന്ന്‌ പണിമുടക്ക്

> **Lead Summary:** **കൊച്ചി: **ജില്ലയില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തില്‍ പീഡിപ്പിക്കുകയാണെന്ന് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ ആരോപിച്ചു.

## Article Content

**കൊച്ചി: **ജില്ലയില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സ്വകാര്യ ബസുകളെയും തൊഴിലാളികളെയും പലവിധത്തില്‍ പീഡിപ്പിക്കുകയാണെന്ന് ജില്ല ബസ് ഉടമ തൊഴിലാളി സംയുക്ത സമിതി ഭാരവാഹികള്‍ ആരോപിച്ചു.

ഹൈകോടതി നിര്‍ദേശം ഉള്ളതിനാലാണ് ഇത്തരത്തില്‍ കേസെടുക്കുന്നത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കുറ്റംചെയ്യുന്ന തൊഴിലാളികളെ ശിക്ഷിക്കുന്നതില്‍ തങ്ങള്‍ എതിരല്ലെന്നും എന്നാല്‍, ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാനെന്നപേരിലാണ് വ്യാപകമായി ഉപദ്രവിക്കുന്നതെന്നും ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും അപകടത്തിന്റെ പേരുപറഞ്ഞ് ആ മേഖലയിലെ സ്വകാര്യ ബസുകളെയും തൊഴിലാളികളെയും കുട്ടമായി ശിക്ഷിക്കുന്ന നടപടി അന്യായമാണ്.

ഒരു ബസിലെ തൊഴിലാളികള്‍ക്ക് ഒരുദിവസം പല സ്ഥലങ്ങളിലായി രണ്ടും മൂന്നും കേസുകള്‍ എടുക്കുന്നു. ചില ഉദ്യോഗസ്ഥര്‍ മോശമായാണ് പെരുമാറുന്നത്. പനങ്ങാട് സബ് ഇന്‍സ്പെക്ടര്‍ തൊഴിലാളികളെ ദേഹോപദ്രവം ഏല്‍പിക്കുകയും യാത്രക്കാരെയും വിദ്യാര്‍ഥികളെയും റോഡിലിറക്കി ബസ് സ്റ്റേഷനില്‍ പിടിച്ചിടുന്നതും പതിവാണ്. പല സ്റ്റേഷനിലും നിസ്സാര കുറ്റങ്ങള്‍ക്കുപോലും ബസുകളെ കോടതിയില്‍ ഹാജരാക്കുന്നു. പല ദിവസങ്ങളിലും സര്‍വിസ് നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്. ഇക്കാര്യങ്ങളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും അല്ലാത്തപക്ഷം 16ന് സൂചന സമരവും 30 മുതല്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും ജനറല്‍ കണ്‍വീനര്‍ കെ.ബി. സുനീര്‍, ജോണ്‍ ലൂക്കോസ്, ജോളി പവ്വത്തില്‍, കെ.എ. നജീബ്, ബാലകൃഷ്ണന്‍ കുറുവത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80453/busstrike)