---
title: "സമ്മര്‍ദം വിലപ്പോവില്ല, ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ടില്ല: പ്രതികരണവുമായി ഗവര്‍ണര്‍"
english_title: "Governer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80456/governer"
published_at: "2022-11-16T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374317f2e859_images_(2).jpeg"
keywords: []
---

# സമ്മര്‍ദം വിലപ്പോവില്ല, ഉത്തരവാദിത്വത്തില്‍ നിന്ന് പിന്നോട്ടില്ല: പ്രതികരണവുമായി ഗവര്‍ണര്‍

> **Lead Summary:** **ന്യൂഡൽഹി: **എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലവർക്കുമുണ്ടെന്നും എന്നാൽ ഒരു സമ്മർദ്ദവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതിൽ നിന്ന് പിൻമാറില്ല. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ അവിടെ നടക്കുന്ന കാര്യങ്ങളിൽ അസ്വസ്ഥനാണ്. സർവകലാശാലകളെ പാർട്ടി ഡിപ്പാർട്ടുമെന്റുകളാക്കാൻ അനുവദിക്കില്ല.

## Article Content

**ന്യൂഡൽഹി: **എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലവർക്കുമുണ്ടെന്നും എന്നാൽ ഒരു സമ്മർദ്ദവും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് നിറവേറ്റുന്നത്. അതിൽ നിന്ന് പിൻമാറില്ല. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ അവിടെ നടക്കുന്ന കാര്യങ്ങളിൽ അസ്വസ്ഥനാണ്. സർവകലാശാലകളെ പാർട്ടി ഡിപ്പാർട്ടുമെന്റുകളാക്കാൻ അനുവദിക്കില്ല.

കേരളത്തിലെ 13 സർവകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നതെന്നും ഗവർണർ പറഞ്ഞു. കോടതി വിധി അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച ഒരു ഓർഡിനൻസും ഡൽഹിയിലേക്ക് പുറപ്പെടുന്നത് വരെ തനിക്ക് കിട്ടിയില്ല. കൈയിൽ കിട്ടാത്ത ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കാനില്ല. ആരോടും വ്യക്തിപരമായി ശത്രുതയില്ലെന്നും സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സർവകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീം കോടതി ഈ വിഷയത്തിൽ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ട്. അത് എല്ലാവർക്കും ബാധകമാണെന്നും ഗവർണർ പറഞ്ഞു. സർവകലാശാലകളുടെ പ്രവർത്തനങ്ങളിൽ അനധികൃതമായി ഇടപെട്ടതിന്റെ ആയിരം ഉദാഹരണങ്ങൾ താൻ കാണിച്ച് തരാമെന്നും ഗവർണർ പറയുന്നു.

സർക്കാർ തങ്ങളുടെ പരിധിക്കുള്ളിൽ നിന്നാൽ താൻ തന്റെ പരിധിയിലും നിക്കുമെന്ന് ഗവർണർ പറഞ്ഞു. അനധികൃത ഇടപെടലിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർക്കുകയാണെന്നും വിദ്യാർഥികൾ കേരളം വിടുകയാണെന്നും ഗവർണർ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80456/governer)