---
title: "കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി"
english_title: "Farmtourisam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80470/farmtourisam"
published_at: "2022-11-16T08:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63744c010e0ba_Picsart_22-11-16_08-03-21-935.jpg"
keywords: []
---

# കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി

> **Lead Summary:** കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഫാം ടൂറിസത്തെക്കുറിച്ച് പഠിക്കുന്നതിനായി കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ നേതൃത്യത്തിലുള്ള സ്ഥലം ഫാം ടൂറിസം വിജയകരമായി നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടറഞ്ഞി പ്രദേശങ്ങൾ സന്ദർശിച്ച് പഞ്ചായത്തിന്റെ കീഴിലു ള്ള ഹരിതടൂറിസം സൊസൈറ്റിയുടെ ഭാരവാഹികളുമായി ആശയവിനിമയം നടത്തി.

## Article Content

കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ഫാം ടൂറിസത്തെക്കുറിച്ച് പഠിക്കുന്നതിനായി കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിൻ്റെ നേതൃത്യത്തിലുള്ള സ്ഥലം ഫാം ടൂറിസം വിജയകരമായി നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൂടറഞ്ഞി പ്രദേശങ്ങൾ സന്ദർശിച്ച് പഞ്ചായത്തിന്റെ കീഴിലു ള്ള ഹരിതടൂറിസം സൊസൈറ്റിയുടെ ഭാരവാഹികളുമായി ആശയവിനിമയം നടത്തി.

കണ്ണൂർ കളക്ടറുടെ നേതൃത്വ സംഘവും മുമ്പ് തിരുവമ്പാടിയിൽ ഫാം ടൂറിസം മേഖലയിൽ സന്ദർശനം നടത്തിയിരുന്നു.പ്രകൃതി രമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന് അനന്തസാധ്യതകളാണുള്ളതെന്ന് സാധ്യതാ പഠനം നടത്തിയ വിദഗ്ദ സംഘം കണ്ടെത്തിയിരുന്നു. മലകളും ,പുഴകളും, പൂവനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്താണ് ഫാം ടൂറിസം നടപ്പാക്കുക.തിരഞ്ഞെടുക്കപ്പെട കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ,ഫാംഹൗസ് ഉൽപ്പന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയിൻറ് , ട്രക്കിംഗ് ,പുഴകൾ, പുഴയോരം, സ്വിമ്മിംഗ്, ബോട്ടിംഗ് ,വനമേഖല, യോഗ ,കളരി ,കൂടാതെ കല- സംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികളാണ് നടപ്പാക്കുക.

പദ്ധതികൾ ആസൂത്രണം ചെയ്യാൻ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.കേളകം പഞ്ചായത്തിൽ ഹരിത ടൂറിസം ആരംഭിക്കുന്നതിന് മുന്നോടിയായി കൂട്ടായ്മ രുപീകരിക്കും. ഫാം ടൂറിസത്തിൽ തല്പരരായ സംരംഭകരെ കണ്ടെത്തുന്നതിനും , ഫാം ടൂറിസം കോ - ഓർഡിനേറ്റ് ചെയ്യുന്നതിനും ആവശ്യമായ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിനും തുടർന്നുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനുമായി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് രൂപം നൽകിയതായി കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80470/farmtourisam)