---
title: "മാനന്തവാടി ഉപജില്ല കലോത്സവം തുടങ്ങി"
english_title: "Mananthavadi Upazila Kalotsavam started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80486/mananthavadi-upazila-kalotsavam-started"
published_at: "2022-11-16T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637471a3b79c5_Picsart_22-11-16_10-43-44-716.jpg"
keywords: []
---

# മാനന്തവാടി ഉപജില്ല കലോത്സവം തുടങ്ങി

> **Lead Summary:** ** മാനന്തവാടി**: കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം ഒ.ആർ കേളു എം.എൽ.എ.ഉദ്ഘാടനം ചെയ്തു. നൂറ്റിയഞ്ച് സ്കൂളുകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകളാണ് കലോത്സത്തിൽ മത്സരിക്കുന്നത്.നാല് ദിവസം പതിനഞ്ച് വേദികളിലായി നടക്കുന്ന കലോത്സവം വ്യാഴാഴ്ച സമാപിക്കും. കലോത്സവത്തിൻ്റെ ഭക്ഷണ കമ്മിറ്റി മാനന്തവാടി മുൻസിപ്പാലിറ്റിയിലെയും ഏഴ് പഞ്ചായത്തിലെയും വിദ്യാർത്ഥികളുടെ വീടുകളിൽ നിന്ന് സംഭരിച്ച തേങ്ങയും ഉള്ളിയും സ്കൂൾ കലോത്സവത്തെ ജനകീയ കലോത്സവമാക്കി മാറ്റുകയായിരുന്നു.

## Article Content

** മാനന്തവാടി**: കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവം ഒ.ആർ കേളു എം.എൽ.എ.ഉദ്ഘാടനം ചെയ്തു. നൂറ്റിയഞ്ച് സ്കൂളുകളിൽ നിന്ന് മൂവായിരത്തിലധികം പ്രതിഭകളാണ് കലോത്സത്തിൽ മത്സരിക്കുന്നത്.നാല് ദിവസം പതിനഞ്ച് വേദികളിലായി നടക്കുന്ന കലോത്സവം വ്യാഴാഴ്ച സമാപിക്കും. കലോത്സവത്തിൻ്റെ ഭക്ഷണ കമ്മിറ്റി മാനന്തവാടി മുൻസിപ്പാലിറ്റിയിലെയും ഏഴ് പഞ്ചായത്തിലെയും വിദ്യാർത്ഥികളുടെ വീടുകളിൽ നിന്ന് സംഭരിച്ച തേങ്ങയും ഉള്ളിയും സ്കൂൾ കലോത്സവത്തെ ജനകീയ കലോത്സവമാക്കി മാറ്റുകയായിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ.കെ.ജയഭാരതി, രാധാകൃഷ്ണൻ കെ.ചെയർമാൻ വികസനകാര്യം, ഹരീന്ദ്രൻ ചെയർമാൻ വിദ്യാഭ്യാസം എ.ഇ.ഒ.ഗണേഷ് എം.എം, അനൂപ് കുമാർ. കെ, മണി രാജ് ഒ.കെ.ഫാദർ ജോൺ, ഹെഡ്മിസ്ട്രസ്സ് ബീന വർഗ്ഗീസ്,ജോസഫ് ടി.സി, സുബൈർ ഗദ്ദാഫി, സോണി റോബിൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80486/mananthavadi-upazila-kalotsavam-started)